ഇന്ത്യയുടെ 'ഹലാല്‍' വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാംസം, സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി 2023ല്‍ 14 ശതമാനമാണ് വര്‍ധിച്ചത്
ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് വലിയ രീതിയില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണികണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാംസം, സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി 2023ല്‍ 14 ശതമാനം വര്‍ധിച്ചു. 2022ല്‍ 38000 (4.3 ബില്യണ്‍ ഡോളര്‍) കോടിരൂപയുടെ വ്യാപാരമാണ് നടന്നത്. എന്നാല്‍ 2023 ആയപ്പോഴേക്കും 44000(4.9 ബില്യണ്‍ ഡോളര്‍) കോടിരൂപയുടെ വ്യാപാരം നടന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) രാജ്യങ്ങളുമായി നടത്തിയ വ്യാപാരത്തിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
2023ല്‍ ഒഐസിയുടെ ഭാഗമായ 57 രാജ്യങ്ങളില്‍ ഈ 20 വിഭാഗം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി എട്ട് ശതമാനത്തോളമെത്തിയിരുന്നു. 68.7 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 2022ല്‍ 6.8 ശതമാനമായിരുന്ന ഇന്ത്യയുടെ ഇറക്കുമതി വിഹിതം 2023ല്‍ 7.1 ശതമാനമായി ഉയരുകയും ചെയ്തു.
advertisement
'' ഇസ്ലാമിക വിശ്വാസപ്രകാരം പല ഉല്‍പ്പന്നങ്ങള്‍ക്കും ഹലാല്‍ അംഗീകാരം ലഭിക്കുന്നതിലൂടെ ശരിയത്ത് നിയമപ്രകാരം അവ അനുവദനീയമാകുന്നു. ഭക്ഷണം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ളതാണെന്ന് ഉറപ്പുവരുത്താറുണ്ട്,'' ഒഐസി ട്രേഡ് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ശേഖരണവും വിതരണവും വില്‍പ്പനയും നിരോധിച്ച് 2023 നവംബറില്‍ യുപി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയും ചെയ്തു.
advertisement
മാംസം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് ഒഐസി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കന്നുകാലി മാംസത്തിന്റെ 52 ശതമാനവും സൗന്ദര്യവര്‍ധകവസ്തുക്കളുടെ 10 ശതമാനവുമാണ് 2023ല്‍ ഒഐസി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വിഹിതം. യുഎഇ, സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് സൗന്ദര്യവര്‍ധകവസ്തുക്കള്‍ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസ കയറ്റുമതി 14 ശതമാനവും മരുന്നുകളുടെ കയറ്റുമതി നിരക്ക് 37 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 22, 2025 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയുടെ 'ഹലാല്‍' വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരം