ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിനെ ഏറ്റെടുത്ത് ഇന്ത്യ; പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി

Last Updated:

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് വന്‍ പ്രതികരണം. വ്യക്തിഗത, സ്ഥാപന നിക്ഷേപകര്‍ പ്രകടിപ്പിച്ചത് മികച്ച താല്‍പ്പര്യം. കമ്പനിയുടെ പ്രഥമ എന്‍എഫ്ഒക്ക് വന്‍വരവേല്‍പ്പ്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ജിയോഫിനാന്‍സ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളില്‍ നിക്ഷേപം നടത്താം. ഇനി വരുന്ന എന്‍എഫ്ഒകളില്‍ പങ്കാളികളുമാകാം

2025 ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു
2025 ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു
മുംബൈ: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പ്. ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചു. 17,800 കോടി രൂപയാണ് എന്‍എഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവര്‍നെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാര്‍ക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്.
2025 ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു. ഡാറ്റ അധിഷ്ഠിത നിക്ഷേപവും ഡിജിറ്റല്‍-ഫസ്റ്റ് സമീപനവും സംയോജിപ്പിക്കുന്ന ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മൂല്യ നിര്‍ദ്ദേശത്തിലുള്ള ആത്മവിശ്വാസമാണ് സ്ഥാപന നിക്ഷേപരുടെ മികച്ച താല്‍പ്പര്യം പ്രതിഫലിപ്പിക്കുന്നത്. ഓഫര്‍ കാലയളവില്‍ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ക്യാഷ്/ഡെറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ സൂചകമായി ഇത്.
advertisement
ജൂലൈ രണ്ടിന് അവസാനിച്ച എന്‍എഫ്ഒ, കാഷ്/ഡെറ്റ് ഫണ്ട് സെഗ്മെന്റില്‍ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂഫണ്ട് ഓഫറുകളിലൊന്നായിരുന്നു. ഇതോടെ രാജ്യത്തെ ടോപ് 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാനം പിടിച്ചു. 47 ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന കടപ്പത്ര ആസ്തികളുടെ കണക്കനുസരിച്ചാണിത്.
കാഷ്, ഹ്രസ്വ കാല വകയിരുത്തലുകളില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതായിരുന്നു ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകള്‍. ഹ്രസ്വകാല, ഡെറ്റ്, മണി മാര്‍ക്കറ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പെട്ടെന്ന് നേട്ടം നല്‍കാന്‍ സാധ്യതയുള്ളവയാണ്.
advertisement
'സ്ഥാപന നിക്ഷേപകരില്‍ നിന്നും വ്യക്തിഗത നിക്ഷേപകരില്‍ നിന്നും ഞങ്ങളുടെ ആദ്യ എന്‍എഫ്ഒക്ക് ലഭിച്ച പ്രതികരണത്തില്‍ വളരെയധികം സന്തോഷമുണ്ട്. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നൂതനാത്മകമായ നിക്ഷേപ ഫിലോസഫിക്കുള്ള പിന്തുണ കൂടിയാണിത്. ഞങ്ങളുടെ റിസ്‌ക് മാനേജ്‌മെന്റ് ശേഷിക്കും ഡിജിറ്റല്‍ ഫസ്റ്റ് സമീപനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്. ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിക്ഷേപ ഭൂമികയില്‍, എല്ലാ തരം നിക്ഷേപകരെയും പരിഗണിച്ചുള്ള ഞങ്ങളുടെ ശക്തമായ തുടക്കമാണിത്,' ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.
advertisement
അക്കൗണ്ട് ക്രിയേഷന്‍
റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ജിയോഫിനാന്‍സ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളില്‍ നിക്ഷേപം നടത്താം. ഇനി വരുന്ന എന്‍എഫ്ഒകളില്‍ പങ്കാളികളുമാകാം. ഇതിനായി അക്കൗണ്ട് ക്രിയേഷന്‍ ഇനിഷ്യേറ്റിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഫിനാന്‍സ് ആപ്പിലൂടെ അധികം സങ്കീര്‍ണതകളില്ലാതെ മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ജിയോഫിനാന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍വെസ്റ്റ് ടാബ് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിനെ ഏറ്റെടുത്ത് ഇന്ത്യ; പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement