ബ്രോക്കറേജ് ബിസിനസ് തുടങ്ങാന്‍ ജിയോബ്ലാക്ക്‌റോക്കിന് സെബിയുടെ അനുമതി

Last Updated:

അടുത്തിടെ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കും ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിനും പ്രവര്‍ത്തനം തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു

രാജ്യത്ത് ഒരു ബ്രോക്കറേജ് സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതിയാണ് ജിയോബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് ലഭിച്ചിരിക്കുന്നത്
രാജ്യത്ത് ഒരു ബ്രോക്കറേജ് സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതിയാണ് ജിയോബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് ലഭിച്ചിരിക്കുന്നത്
കൊച്ചി/മുംബൈ: ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗ്) രാജ്യത്ത് ബ്രോക്കറേജ് ബിസിനസ് തുടങ്ങുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചു.
രാജ്യത്ത് ഒരു ബ്രോക്കറേജ് സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതിയാണ് ജിയോബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് ലഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതും സുതാര്യവും ടെക്‌നോളജി അധിഷ്ഠിതവുമായ രീതികളായിരിക്കം ജിയോബ്ലാക്ക്‌റോക്ക് സ്വീകരിക്കുക. ബ്രോക്കിംഗ് സ്ഥാപനത്തിന്റെ മാതൃകമ്പനിയായ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്.
അടുത്തിടെ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കും ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിനും പ്രവര്‍ത്തനം തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. ബ്രോക്കിംഗ് കമ്പനിക്ക് കൂടി ലൈസന്‍സ് ലഭിച്ചതോടെ സമഗ്രമായ നിക്ഷേപ പരിഹാരങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കമ്പനിക്ക് സാധിക്കും.
advertisement
''ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗിന് സെബിയുടെ അന്തിമ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സമ്പാദിക്കുന്നവരുടെ രാജ്യമെന്ന തലത്തില്‍ നിന്നും നിക്ഷേപിക്കുന്നവരുടെ രാജ്യമെന്ന തലത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമ പ്രക്രിയയിലേക്ക് കാര്യമായി സംഭാവന ചെയ്യാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് സാധിക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വ്യക്തിഗത ഉപദേശം നല്‍കാന്‍ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിലൂടെ ഞങ്ങള്‍ക്ക് സാധിക്കും. ഇപ്പോള്‍ ബ്രോക്കറേജ് ലൈസന്‍സ് കൂടി ലഭിച്ചതോടെ അവര്‍ക്ക് സ്വയം നിക്ഷേപം നടത്താന്‍ ഒരു പ്ലാറ്റ്‌ഫോം കൂടി ഞങ്ങള്‍ ലഭ്യമാക്കുകയാണ്,' ജിയോ ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ക്ക് പില്‍ഗ്രെം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ബ്രോക്കറേജ് ബിസിനസ് തുടങ്ങാന്‍ ജിയോബ്ലാക്ക്‌റോക്കിന് സെബിയുടെ അനുമതി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement