Reliance Jio-PIF Deal: ജിയോയിൽ 11,367 കോടി രൂപയുടെ നിക്ഷേപവുമായി സൗദിയിലെ പിഐഎഫ്
- Published by:Rajesh V
- news18-malayalam
Last Updated:
Reliance Jio-PIF Deal: ഒൻപത് ആഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമായ ജിയോയിലേക്ക് എത്തുന്ന 11ാമത്തെ നിക്ഷേപമാണിത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു നിക്ഷേപ ഫണ്ടായ സൗദി അറേബ്യയുടെ പിഐഎഫ് ജിയോ പ്ലാറ്റ്ഫോമുകളിൽ 11,367 കോടി രൂപ നിക്ഷേപിക്കും. 2.32 ശതമാനം ഓഹരികളാണ് പിഐഎഫ് സ്വന്തമാക്കുക. ഒൻപത് ആഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമായ ജിയോയിലേക്ക് എത്തുന്ന 11ാമത്തെ നിക്ഷേപമാണിത്. ഇതോടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാകും.
ജിയോയിൽ ഇതുവരെ നിക്ഷേപമായി എത്തിയത് 1,15,693.95 കോടി രൂപയാണ്. പ്രമുഖ ആഗോള സാങ്കേതിക നിക്ഷേപകരായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഎ, ടിപിജി, എൽ കാറ്റർടോൺ എന്നിവയാണ് പിഐഎഫിന് മുമ്പ് നിക്ഷേപം നടത്തിയ കമ്പനികൾ. ഫേസ്ബുക്കാണ് ആദ്യം നിക്ഷേപം നടത്തിയത്. 43,574 കോടി രൂപക്ക് 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്.
“റിലയൻസ് പതിറ്റാണ്ടുകളായി സൗദി അറേബ്യയുമായി ദീർഘവും ദൃഢവുമായ ബന്ധം തുടരുകയാണ്. എണ്ണ വ്യവസായത്തിൽ നിന്ന് ഈ ബന്ധം ഇപ്പോൾ ഇന്ത്യയുടെ പുതിയ ഓയിൽ (ഡാറ്റാധിഷ്ടിത) സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് നീങ്ങുന്നത്, ജിയോ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പിഐഎഫിന്റെ നിക്ഷേപത്തിൽ നിന്ന് ഇത് വ്യക്തമാണ്. സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് പിഐഎഫ് നിർവചനാത്മകമായ പങ്കാണ് വഹിച്ചത്. 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ അഭിലഷണീയമായ നടപടികൾ കൈക്കൊള്ളുന്നതിനാൽ ജിയോ പ്ലാറ്റ്‌ഫോമുകളിലെ മൂല്യവത്തായ പങ്കാളിയെന്ന നിലയിൽ ഞാൻ പിഐഎഫിനെ സ്വാഗതം ചെയ്യുന്നു.''- റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
advertisement
TRENDING:Sabarimala Airport ശബരിമല വിമാനത്താവളത്തിന് 2263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
ഇന്ത്യയിലെ സാങ്കേതിക മേഖലയുടെ പരിവർത്തനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നൂതനമായ ഒരു ബിസിനസ്സിൽ നിക്ഷേപം നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യൻ അഭിപ്രായപ്പെട്ടു. ''ഇന്ത്യൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ വളരെ ആവേശകരമാണെന്നും ജിയോ പ്ലാറ്റ്‌ഫോമുകൾ ആ വളർച്ചയിലേക്ക് പ്രവേശനം നേടുന്നതിനുള്ള മികച്ച അവസരം നൽകുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ ദേശീയ സമ്പത്ത് സംരക്ഷിക്കാനും വളർത്താനുമുള്ള ഞങ്ങളുടെ ഉത്തരവിന് അനുസൃതമായി സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയുടെയും നമ്മുടെ രാജ്യത്തെ പൗരന്മാരുടെയും പ്രയോജനത്തിനായി കാര്യമായ ദീർഘകാല വാണിജ്യ വരുമാനം നേടാനും ഈ നിക്ഷേപം ഞങ്ങളെ സഹായിക്കും. ” - അദ്ദേഹം പറഞ്ഞു.
advertisement
388 ദശലക്ഷത്തിലധികം വരിക്കാരുള്ളതും ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിന് ഊന്നൽ നൽകിയവയാണ് ജിയോ പ്ലാറ്റ്ഫോമുകൾ. ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, സ്മാർട്ട് ഉപകരണങ്ങൾ, ക്ലൗഡ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ആഗ്മെന്റഡ് ആൻഡ് മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ എന്നിവയിൽ വ്യാപിച്ചുകിടക്കുന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകൾ. ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യൺ ആളുകൾക്കും ബിസിനസുകൾക്കുമായി ഒരു ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ ലക്ഷ്യം. അതിലൂടെ രാജ്യത്തെ എല്ലാവർക്കും സമഗ്രമായ വളർച്ചയുടെ ഫലം ലഭ്യമാക്കാനാകും.
advertisement

പിഐഎഫ് എന്താണ്?
1971 ൽ സ്ഥാപിതമായ പിഐഎഫ്, സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ ഫണ്ടാണ്. സൗദി അറേബ്യ സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കാനാണ് ഇത് സ്ഥാപിച്ചത്. മേഖലകൾ, ഭൂമിശാസ്‌ത്രങ്ങൾ, അസറ്റ് ക്ലാസുകൾ എന്നിവയിലുടനീളം വൈവിധ്യവൽക്കരിച്ച ഉയർന്ന നിലവാരമുള്ള ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ പിഐഎഫ് വികസിപ്പിക്കുന്നു.
സുസ്ഥിര വരുമാനം വർദ്ധിപ്പിക്കുന്നതിന് ദീർഘകാലത്തേക്ക് സജീവമായി നിക്ഷേപം നടത്തുക, ആഗോള അവസരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള നിക്ഷേപ പങ്കാളിയാകുക, സൗദി സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക വികസനത്തിനും വൈവിധ്യവൽക്കരണത്തിനും പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രാദേശികവും ആഗോളവുമായ നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന ആറ് നിക്ഷേപ മേഖലകളിലാണ് പിഎഫ് പ്രവർത്തിക്കുന്നത്.
advertisement
സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് പ്രേരണ നൽകിക്കൊണ്ട് ഭാവിയിലെ ആഗോള സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന പുതിയ മേഖലകളും അവസരങ്ങളും സൃഷ്ടിക്കുന്നതിന് പ്രാപ്തമാക്കുന്ന ഒരു ആഗോള നിക്ഷേപ പവർഹൗസും ഏറ്റവും സ്വാധീനമുള്ള നിക്ഷേപവുമാണ് പിഐഎഫ് ലക്ഷ്യമിടുന്നത്.
Disclaimer:News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio-PIF Deal: ജിയോയിൽ 11,367 കോടി രൂപയുടെ നിക്ഷേപവുമായി സൗദിയിലെ പിഐഎഫ്