advertisement

അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് ഇന്നുമുതല്‍ 529 രൂപ

Last Updated:

ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്

കേര വെളിച്ചെണ്ണ
കേര വെളിച്ചെണ്ണ
കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതൽ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 - 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്.
കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരനd താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയത്.
ഇതും വായിക്കുക: ഈ പോക്ക് പോയാൽ ഓണം ആകുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില 600 രൂപ ആകുമോ?
കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയും വൻകിട ലോബികളെ സഹായിക്കാൻ വിപണിവിലയെക്കാൾ കൂടിയ തുകയ്ക്ക് കൊപ്ര വാങ്ങിയതുമാണു കേരയുടെ നിലനിൽപിനു ഭീഷണിയാകുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. കൊപ്ര സംഭരണത്തിൽ പാലിച്ചുവന്ന വ്യവസ്‌ഥകള്‍ അട്ടിമറിച്ചാണു കേരഫെഡ് മുന്നോട്ടു പോകുന്നതെന്നും ആക്ഷേപം ‌ഉയർന്നിട്ടുണ്ട്.
advertisement
വിപണിയിൽ കിലോഗ്രാമിന് 270 രൂപയ്ക്ക് കൊപ്ര ലഭിക്കുമ്പോൾ 200 രൂപ നൽകി വൻകിട ലോബികളിൽ നിന്ന് ലോഡ് കണക്കിനു കൊപ്ര വാങ്ങിയെന്നാണ് വിവരം. ഓണക്കാല ഉൽപാദനത്തിനായി കേര ഫെഡ് മാസങ്ങൾക്ക് മുൻപേ കൊപ്ര സംഭരണം ആരംഭിക്കാറുണ്ട്. എന്നാൽ, ഇക്കുറി ഗോഡൗണുകൾ മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. കരുനാഗപ്പള്ളി പ്ലാന്റിൽ പലതവണ ഉൽപാദനം നിലച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് ഇന്നുമുതല്‍ 529 രൂപ
Next Article
advertisement
ശബരിമല സ്വർണക്കൊള്ള കേസിൽ‌ എന്‍ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ‌ എന്‍ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം
  • ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍ വാസുവിന് 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതോടെ ജാമ്യം ലഭിച്ചു

  • എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്

  • മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

View All
advertisement