advertisement

Kerala Gold Rate | പിന്നോട്ടില്ല ; ഇന്നും സ്വർണവിലയിൽ വർധനവ്: കൂടിയത് 400 രൂപ

Last Updated:

ഇന്നത്തെ വിലയിൽ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 72,000 രൂപയോളമാണ് ആവശ്യം

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് 400 രൂപ വർധിച്ച് 63,520 രൂപയായി. ​ഗ്രാമിന് 50 രൂപ വർധിച്ച് 7,940 രൂപയിലെത്തി. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 72,000 രൂപയോളമാണ് ആവശ്യം.
ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയരും.
ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു. ഫെബ്രുവരി പതിനൊന്നിനായിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 64,480 രൂപയായിരുന്നു സ്വർണത്തിന്റെ അന്നത്തെ വില.
പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വർധിപ്പിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | പിന്നോട്ടില്ല ; ഇന്നും സ്വർണവിലയിൽ വർധനവ്: കൂടിയത് 400 രൂപ
Next Article
advertisement
വിവാഹവേദിയിൽ അതിഥിയായി ജയ്പൂരിൽ വധുവിന്റെ സ്വർണ്ണവും പണവും കവർന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി
വിവാഹവേദിയിൽ അതിഥിയായി ജയ്പൂരിൽ വധുവിന്റെ സ്വർണ്ണവും പണവും കവർന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി
  • ജയ്പൂരിലെ വിവാഹവേദിയിൽ അതിഥിയെന്ന വ്യാജേന എത്തിയ മോഷ്ടാവ് വധുവിന്റെ ബാഗ് കവർന്നു

  • നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു

  • വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താൻ ജയ്പൂർ പോലീസ് ശ്രമം തുടരുന്നു

View All
advertisement