Kerala Gold Price: പൊന്നിൻ വില മുന്നോട്ട് തന്നെ; ഇന്നത്തെ നിരക്ക്
- Published by:ASHLI
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസത്തേക്കാൾ 840 രൂപയാണ് ഇന്ന് വർധിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 840 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,160 രൂപയാണ്.
71320 രൂപയാണ് കഴിഞ്ഞ ദിവസത്തെ സവർണ്ണവില. ഗ്രാമിനും വില ആനുപാതികമായി വർദ്ധിച്ചു. ഗ്രാമിന് 105 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9020 രൂപയാണ്.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രണ്ടാഴ്ച്ചകൊണ്ട് 3000ത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വർധന. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതലായി സ്വർണ്ണം വാങ്ങിക്കുവാൻ തുടങ്ങിയതാണ് സ്വർണ്ണവില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 01, 2025 12:35 PM IST