kerala Gold Rate: മാറ്റമില്ലാതെ തുടർന്ന് സ്വർണവില; നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക്. 7130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം ഇന്നലെ തിരിച്ചുകയറി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും.ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി വിലയിരുത്തുന്നുണ്ട്.അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78163 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔന്‍സിന് 2,641 ഡോളര്‍ നിലവാരത്തിലുമാണ്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 04, 2024 11:19 AM IST