Kerala Gold Price | പിടികൊടുക്കാതെ സ്വർണം; ഇന്നത്തെ നിരക്ക് അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു
തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് പവന് 760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 63,240 രൂപയാണ്.
ഒരു ഗ്രാമിന് 95 രൂപ വർദ്ധിച്ച് 7905 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,050 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6468 രൂപയും പവന് 51,744 രൂപയുമാണ്. ഇന്ന് സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലിയും അടക്കം 65,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,857 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വില രാജ്യാന്തര വിപണിയിലും ശക്തമായി കുതിക്കുന്നു. ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നെങ്കിൽ ട്രംപിൻ്റെ താരിഫ് നയം സ്വർണത്തിന് ആശ്വാസമാവുന്നു.
advertisement
പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു.പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 05, 2025 11:14 AM IST