Gold Rate: ആശ്വാസം! തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ ഇടിവ്; നിരക്ക്

Last Updated:

പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

News18
News18
തിരുവനന്തപുരം: തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ (Gold Rate) ഇടിവ്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 65,800 രൂപയാണ്. 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ ഇടിഞ്ഞ് 8225 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 66280 രൂപയും ഒരു ഗ്രാം സ്വർണത്തിന് 8285 രൂപയുമാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 6,730 രൂപയാണ്. വെള്ളി വില ഗ്രാമിന് 103 രൂപയാണ്.
രാജ്യാന്തര വിലയിലെ ഇടിവാണ് സ്വർണ വിലക്കുറവിന് കാരണം. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളുടെ ഇഫക്ടിലാണ് സ്വർണ്ണ വില താഴേക്ക് പോക്ക് തുടരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ‌ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ആശ്വാസം! തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ ഇടിവ്; നിരക്ക്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement