Gold Rate: രക്ഷയില്ല! സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം

Last Updated:

വ്യാഴാഴ്ച്ചത്തേക്കാൾ 140 രൂപയാണ് ഇന്ന് വർദ്ധിച്ചത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 81,640 രൂപയാണ് പവന് വില. ഇന്നലെ 81,520 രൂപയായിരുന്നു  പവന് വില. ഇന്നലത്തേക്കാൾ 140 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,133 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,205 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,350 രൂപയുമാണ്.
സെപ്റ്റംബർ 9ന് ആണ് സ്വർണവില ഗ്രാമിന് 10,000 കടന്നത്. 9705 രൂപയ്ക്ക് ആണ് ഈ മാസം വ്യാപാരം ആരംഭിച്ചിരുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിന് പല കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ സംഘർഷങ്ങൾ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയം, യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ എന്നിവയെല്ലാം സ്വർണത്തെ കൂടുതൽ സുരക്ഷിതമായ നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
advertisement
ഇത് സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്തു. കൂടാതെ, ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപകർ ഇപ്പോഴും സ്വർണം വിൽക്കാതെ കൈവശം വെക്കുന്നതും വില കൂടാൻ മറ്റൊരു കാരണമാണ്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3,670 ഡോളർ കടന്നാൽ അത് 3,800 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: രക്ഷയില്ല! സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement