advertisement

Gold Price| ചിങ്ങമാസം വന്നുചേർന്നു; കല്യാണങ്ങളും; സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില അറിയാം

Last Updated:

വിവാഹ സീസൺ ആയതോടെ കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്

ഇന്നത്തെ സ്വർണവില
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വിലയിൽ തുടരുന്ന സ്വർണത്തിന് ഇന്നും മാറ്റമില്ലാത്തത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ഇന്നലെ 40 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഇതോടെ ഒരു പവന്റെ വില 74,200 രൂപയിലെത്തി നിൽക്കുകയാണ്. ഒരു ​ഗ്രാമിന് 5 രൂപ കുറഞ്ഞ് 9,275 രൂപയുമായി. ഇതേ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ 1000 രൂപയ്ക്കടുത്ത് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 920 രൂപയാണ് ഒരു പവന് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത്.
ചിങ്ങമാസവും വിവാഹ സീസണും ആയതോടെ കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
advertisement
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price| ചിങ്ങമാസം വന്നുചേർന്നു; കല്യാണങ്ങളും; സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില അറിയാം
Next Article
advertisement
ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം
ഇനി യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ്; അവസാനിപ്പിക്കുന്നത് 165 വർഷത്തെ പാരമ്പര്യം
  • അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് ട്രംപിന്റെ ഒപ്പ് യുഎസ് കറൻസികളിൽ ആദ്യമായി വരുന്നു

  • 1861 മുതൽ ട്രഷററുടെ ഒപ്പുള്ള പാരമ്പര്യം അവസാനിപ്പിച്ച് പ്രസിഡന്റിന്റെ ഒപ്പ് നോട്ടുകളിൽ പതിപ്പിക്കും

  • പുതിയ 100 ഡോളർ നോട്ടുകൾ ജൂണിൽ അച്ചടിക്കും, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ പിന്നീട് പുറത്തിറക്കും

View All
advertisement