Gold Rate: കുതിപ്പിന് ഇന്ന് ബ്രേക്ക്; സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്

Last Updated:

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,400 രൂപ വരെ ചിലവ് വരും

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഉയർന്ന നിരക്കാണ് ഇന്ന് കുറഞ്ഞത്. പവന് 280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,520 രൂപയാണ്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞ് 8,940 രൂപയിലെത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് ഇന്നത്തെ നേരിയ വിലക്കുറവ്. രാജ്യാന്തര വില ഔൺസിന് 3,290 ഡോളർ നിലവാരത്തിലാണ്.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,753 രൂപയാണ്. 38 രൂപയാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,315 രൂപയും പവന് 58,520
രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,400 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിപ്പിന് ഇന്ന് ബ്രേക്ക്; സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement