Gold Rate: സർവകാല റെക്കോർഡിൽ നിന്നും തിരികെയിറങ്ങി സംസ്ഥാനത്തെ സ്വർണവില; നിരക്ക്

Last Updated:

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,550 രൂപ വരെ ചിലവ് വരും

News18
News18
തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ ഇടിവ്. പവന് 1000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,040 രൂപയാണ്. കഴിഞ്ഞ ദിവസമാണ് വില ചരിത്രത്തിൽ ആദ്യമായി 75000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,097 രൂപയും പവന് 80,776 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,573 രൂപയും പവന് 60,584
രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 128 രൂപയും കിലോഗ്രാമിന് 1,28,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,550 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം.
advertisement
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 82,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 73000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
അതേസമയം വരുംദിവസങ്ങളിൽ വില കുറയുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം. ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി. വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അവിടെയും കുറഞ്ഞ നിരക്കിലേക്ക് അമേരിക്ക സമ്മതിക്കുമെന്നാണ് പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സർവകാല റെക്കോർഡിൽ നിന്നും തിരികെയിറങ്ങി സംസ്ഥാനത്തെ സ്വർണവില; നിരക്ക്
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement