advertisement

Gold Rate: മുന്നിലേക്ക് തന്നെ; കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില

Last Updated:

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,900 രൂപ വരെ ചിലവ് വരും.

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. ഇന്ന് പവന് 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,920 രൂപയാണ്. കഴിഞ്ഞ ദിവസം 280 രൂപ കുറഞ്ഞ നിരക്കാണ് ഇന്ന് വർധിച്ചത്.ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ ഉയർന്ന് 8990 രൂപയിലെത്തി.രാജ്യാന്തര വില ഔൺസിന് 60 ഡോളർ ഉയർന്ന് 3,357 ഡോളർ നിലവാരത്തിലാണ് ഇന്നത്തെ വ്യാപാരം.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,808 രൂപയാണ്. 55 രൂപയാണ് ഇന്ന് ഉയർന്നത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,356 രൂപയും പവന് 58,848 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 110.90 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,900 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മുന്നിലേക്ക് തന്നെ; കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില
Next Article
advertisement
'അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ; സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും' മന്ത്രി ശിവൻകുട്ടി
'അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ; സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും' മന്ത്രി ശിവൻകുട്ടി
  • അടുത്ത അധ്യയനവർഷത്തെ 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണം ഫെബ്രുവരിയിൽ

  • സൗജന്യ യൂണിഫോമും അടുത്ത അധ്യയന വർഷത്തിന് മൂന്ന് മാസം മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി

  • പ്ലസ് വണിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും, 15 വർഷത്തിനുശേഷം ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണം

View All
advertisement