advertisement

തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ

Last Updated:

തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്‌നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം

Rapid Read
News18
News18
നീലഗിരി ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയിലുള്ള താളൂരിൽ കേരള സർക്കാർ 'കേരളത്തിലേക്ക് സ്വാഗതം' എന്ന ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. വ്യാഴാഴ്ച (2026 മാർച്ച് 5) വൈകുന്നേരം കേരള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ താളൂരിൽ ബോർഡ് സ്ഥാപിച്ചതോടെ പ്രാദേശിക നിവാസികളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇതേത്തുടർന്ന് അതിർത്തിയുടെ ഇരുവശങ്ങളിലും പോലീസ് സാന്നിധ്യം ശക്തമാക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്‌നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. 2017 മുതൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ഈ ഭൂമിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്.
ഇരു സംസ്ഥാനങ്ങളിലെയും സർവേ വകുപ്പുകൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് വയനാട് കളക്ടറോട് ആവശ്യപ്പെട്ടതായി നീലഗിരി കളക്ടർ ലക്ഷ്മി ഭവ്യ തനീരു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ സൈൻബോർഡ് മാറ്റുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബോർഡ് നീക്കം ചെയ്യാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അത് ചെയ്തില്ലെങ്കിൽ തുട നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement