Gold Rate: സ്വർണവില വീണ്ടും 97000 കടക്കുമോ? നിരക്ക് അറിയാം

Last Updated:

ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 92,120 രൂപയാണ്. ഗ്രാം നിരക്ക് 11,515 രൂപ. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. ഒക്ടോബർ 21 നു രേഖപ്പെടുത്തിയ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,562 രൂപയും, പവന് 1,00,496 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,422 രൂപയും പവന് 75,376 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,70,000 രൂപയുമാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ഒരു ലക്ഷത്തിൽ അധികം വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
advertisement
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സ്വർണവില വീണ്ടും 97000 കടക്കുമോ? നിരക്ക് അറിയാം
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement