Kerala Gold Rate|ആശ്വാസം! സ്വർണവിലയിൽ വൻ ഇടിവ്

Last Updated:

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്

News18
News18
തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 520 രൂപ കുറഞ്ഞു. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,520 രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate|ആശ്വാസം! സ്വർണവിലയിൽ വൻ ഇടിവ്
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement