advertisement

Gold Rate: പിന്നിലേക്ക് തന്നെ; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്

Last Updated:

പവന് ഇന്ന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,160 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് 8895 രൂപയിലെത്തി. ഔൺസിന് 3,297 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് 3,248 ഡോളറിലേക്ക് ഇടിഞ്ഞു.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,704 രൂപയാണ്. 44 രൂപയാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,278 രൂപയും പവന് 58,224 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 110.90 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 88,950 രൂപ വരെ ചിലവ് വരും.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: പിന്നിലേക്ക് തന്നെ; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്
Next Article
advertisement
അയ്യപ്പ സംഗമം; ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'
ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'
  • ആഗോള അയ്യപ്പസംഗമത്തിന് മൂന്ന് കോടി മാത്രം ചെലവഴിച്ചതെന്നും അത് സ്പോൺസർഷിപ്പിൽ നിന്നാണെന്നും പി എസ് പ്രശാന്ത്.

  • ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിലെ 4.5 കോടി രൂപ സംബന്ധിച്ച് സംശയം ഉന്നയിച്ച് വിശദീകരണം തേടി.

  • ഈ റിപ്പോർട്ട് ഏത് അടിസ്ഥാനത്തിലാണ് നൽകിയതെന്ന് അന്വേഷിക്കണമെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു.

View All
advertisement