advertisement

Gold Rate: 95,000ത്തിന് മുകളില്‍ പൊന്ന്! വിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 2 ഡോളർ താഴ്ന്ന് 4,217 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപ താഴ്ന്ന് 95480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വർണവില ഔൺസിന് 2 ഡോളർ താഴ്ന്ന് 4,217 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,020 രൂപയും, പവന് 1,04,160 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,765 രൂപയും പവന് 78,120 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 196 രൂപയും കിലോഗ്രാമിന് 1,96,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മറ്റു കറൻസികൾക്കെതിരെ വീണ്ടും ഡോളർ കരകയറുന്നതും ലാഭമെടുപ്പ് സമ്മർദവുമാണ് സ്വർണവില താഴാൻ കാരണം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 95,000ത്തിന് മുകളില്‍ പൊന്ന്! വിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
ഓഹരി വിപണിയിൽ നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; കുതിപ്പിന് പിന്നിലെ കാരണങ്ങൾ
  • ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു

  • ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ ഉയർന്നതായി റിപ്പോർട്ട്

  • പശ്ചിമേഷ്യയിലെ സംഘർഷം അയയുന്നുവെന്ന പ്രതീക്ഷയും ആഗോള വിപണിയിലെ ഉണർവും നേട്ടത്തിന് കാരണമായി

View All
advertisement