Kerala Gold Rate| സ്വർണവില കേരളത്തിൽ ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിലക്കുറവില്‍ ആശ്വാസം വേണ്ട എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിനും 11930 രൂപയും പവന്‍ വില 95440 രൂപയുമായി. ഈ മാസത്തെ റെക്കോര്‍ഡ് വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്നാണ് ഇപ്പോള്‍ 400 രൂപ കുറഞ്ഞത്. എന്നാല്‍ വിലക്കുറവില്‍ ആശ്വാസം വേണ്ട എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9810 രൂപയും പവന് 78480 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7640 രൂപയും പവന് 61120 രൂപയുമാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4930 രൂപയും 39440 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ ഉയരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 190 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്.
advertisement
യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത, യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ച എന്നിവയാണ് സ്വർണവില വർധിക്കാൻ കാരണം. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 06, 2025 1:29 PM IST


