advertisement

Gold Rate: തൊട്ടാൽ പൊള്ളും! 89000 കടന്ന് സ്വർണവില; നിരക്ക് അറിയാം

Last Updated:

രണ്ട് ദിവസം കൊണ്ട് 1920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ വർധനവ്. പവന് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 115 രൂപ ഉയർന്ന് വില 11,185 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 1920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഗ്രാം നിരക്ക് 11000 കടക്കുന്നത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3,933.08 ഡോളറിൽ നിന്നും ഉയർന്ന് 3,977.39 ഡോളറിലെത്തി.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,202 രൂപയും, പവന് 97,616 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,152 രൂപയും പവന് 73,216 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: തൊട്ടാൽ പൊള്ളും! 89000 കടന്ന് സ്വർണവില; നിരക്ക് അറിയാം
Next Article
advertisement
'കുമ്പള ടോൾ പ്ലാസ പൂട്ടുന്നു; ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും': കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര
'കുമ്പള ടോൾ പ്ലാസ പൂട്ടുന്നു; ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും': കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര
  • കാസർഗോഡ് കുമ്പള ആരിക്കാടിയിലെ താത്കാലിക ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണ്ണമായും അവസാനിക്കും

  • നാട്ടുകാരുടെ ദീർഘകാല സമരത്തിന് ഫലം കണ്ടതിൽ കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ ഇടപെട്ടതായി റിപ്പോർട്ട്

  • ടോൾ പൂട്ടലിന്റെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്ന സൂചനകൾ പുറത്തുവന്നു

View All
advertisement