advertisement

Gold Rate: പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ സ്വർണവില; നിരക്ക്

Last Updated:

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 87,200 രൂപ വരെ ചിലവ് വരും

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 69,760 രൂപയാണ്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 8720 രൂപയാണ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,513 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,135 രൂപയും പവന് 57,080 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 108 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിനും (18 carat gold) വെള്ളിക്കും വില മാറിയിട്ടില്ലെങ്കിലും വ്യത്യസ്ത അസോസിയേഷനുകൾക്ക് കീഴിലെ കടകളിൽ വ്യത്യസ്ത വിലയാണുള്ളത്.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 87,200 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്. ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ഔൺസിന് 3,251 ഡോളർ‌ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറിലാണ്.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ സ്വർണവില; നിരക്ക്
Next Article
advertisement
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
  • ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗൗരവമേറിയ പരീക്ഷാ രീതി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു

  • പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നീക്കം

  • പരീക്ഷയുടെ ഭയം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി

View All
advertisement