advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 240 രൂപ താഴ്ന്ന് 92,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 7 ഡോളർ താഴ്ന്ന് 4,107 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 94000 രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,551 രൂപയും, പവന് 1,00,408 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,413 രൂപയും പവന് 75,204 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 173 രൂപയും കിലോഗ്രാമിന് 1,73,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement