advertisement

Kerala Gold Rate: സ്വർണം വാങ്ങാൻ ഇതാണ് സമയം; വിലയിൽ ഇന്ന് വൻ ഇടിവ്: നിരക്ക് അറിയാം

Last Updated:

കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് കുറഞ്ഞത് 2,600 രൂപയാണ്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. 1,440 രൂപ കുറഞ്ഞ് 91,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് കുറഞ്ഞത് 2,600 രൂപയാണ്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 9,470 രൂപയായി. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 170 രൂപയിലുമെത്തി. അതേസമയം, കേരളത്തിൽ 18 കാരറ്റ് സ്വർണം, വെള്ളി എന്നിവയ്ക്ക് വ്യത്യസ്ത വിലയാണ് ഏറെ മാസങ്ങളായുള്ളത്. മറ്റൊരുവിഭാഗം ജ്വല്ലറികൾ ഇന്ന് 18 കാരറ്റിന് നിശ്ചയിച്ച വില 150 രൂപ കുറച്ച് ഗ്രാമിന് 9,430 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 2 രൂപ കുറച്ച് 170 രൂപയും.
ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്ന സ്വർണവില (ഒരു പവന്) ഈ മാസം അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. പിന്നീട് 89,000 രൂപയ്ക്കും 90,000 രൂപയ്ക്കും ഇടയിൽ ചാഞ്ചാടി നിന്ന സ്വർണവില പടിപടിയായി ഉയർന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. വില ഇനിയും ഉയർന്ന് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതൽ വില കുറയാൻ തുടങ്ങിയത്.
advertisement
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate: സ്വർണം വാങ്ങാൻ ഇതാണ് സമയം; വിലയിൽ ഇന്ന് വൻ ഇടിവ്: നിരക്ക് അറിയാം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement