സംസ്ഥാനത്ത് സ്വര്‍ണവില (Gold Rate) വീണ്ടും കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,720 രൂപയാണ് ഇന്നത്തെ വില. ഒരുഗ്രാമിന് 4715 രൂപയുമാണ് വില. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4740 രൂപയും പവന് 37,920 രൂപയുമായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവിപണി.
ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.
ജൂണ്‍ മാസത്തിലെ സ്വര്‍ണനിരക്ക് (ഒരു പവന്‍)1-Jun-22 | 38000 |
2-Jun-22 | 38080 |
3-Jun-22 | 38480 |
4-Jun-22 | 38200 |
5-Jun-22 | 38200 |
6-Jun-22 | 38280 |
7-Jun-22 | 38080 |
8-Jun-22 | 38160 |
9-Jun-22 | 38360 |
10-Jun-22 | 38200 |
11-Jun-22 | Rs. 38,680 (മാസത്തിലെ ഉയര്‍ന്ന വില) |
12-Jun-22 | Rs. 38,680 (മാസത്തിലെ ഉയര്‍ന്ന വില) |
13-Jun-22 | Rs. 38,680 (മാസത്തിലെ ഉയര്‍ന്ന വില) |
14-Jun-22Yesterday » | 37920 |
15-Jun-22Today » | Rs. 37,720 (മാസത്തിലെ കുറഞ്ഞ വില) |
മൂന്നാഴ്ചയിലേറെയായി മാറ്റമില്ലാതെ ഇന്ധനവില: ഇന്നത്തെ നിരക്കുകൾ
രാജ്യത്ത് ഇന്ധനവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കേന്ദ്രസർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് രൂപയും കുറച്ചതിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21നാണ് പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറച്ചത്. ഡൽഹിയിലെ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 105.41 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇന്ന് 96.72 രൂപ നൽകും. അതേസമയം ദേശീയ തലസ്ഥാനത്ത് ഡീസൽ ചില്ലറ വിൽപന വില ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയാകും.
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ വില ലിറ്ററിന് 106.03 രൂപയും പശ്ചിമ ബംഗാളിലെ തലസ്ഥാന നഗരമായ ഒരു ലിറ്റർ ഡീസൽ 92.76 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയും ഡീസൽ വില 94.24 രൂപയുമാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ കമ്പനികളാണ് പെട്രോൾ, ഡീസൽ വില ദിവസേന പരിഷ്ക്കരിക്കുന്നത്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും പോലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് വില പരിഷ്ക്കരിക്കുന്നത്. സംസ്ഥാന നികുതികളും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നിവയും കാരണം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.