• HOME
 • »
 • NEWS
 • »
 • money
 • »
 • Gold price | സംസ്ഥാനത്ത് സ്വർണവില വീണ്ടും 40,000 ൽ താഴെ; ഒരു പവന് ഇന്നത്തെ വില അറിയാം

Gold price | സംസ്ഥാനത്ത് സ്വർണവില വീണ്ടും 40,000 ൽ താഴെ; ഒരു പവന് ഇന്നത്തെ വില അറിയാം

ഒരു പവന് ഇന്നലെ വില 40,240 രൂപയായിരുന്നു

 • Share this:

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും 40,000 ൽ താഴെ എത്തി. ഇന്നലെ റെക്കോർഡ് വിലയിലായിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവുണ്ട്. ഒരു പവന് ഇന്നലെ വില 40,240 രൂപയായിരുന്നു. ഇന്ന് 39,920 രൂപയാണ് പവന് വില. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4990 രൂപയുമായി.

  ഈ മാസത്തെ സ്വർണവില പവന്

  ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
  ഡിസംബർ 2- 39400
  ഡിസംബർ 3- 39560
  ഡിസംബർ 4- 39560
  ഡിസംബർ 5- 39,680
  ഡിസംബർ 6- 39,440
  ഡിസംബർ 7- 39,600
  ഡിസംബർ 8- 39,600
  ഡിസംബർ 9- 39,800
  ഡിസംബർ 10- 39,920
  ഡിസംബർ 11- 39,920
  ഡിസംബർ 12- 39,840
  ഡിസംബർ 13- 39,840
  ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
  ഡിസംബർ 14- 39,920

  ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

  Published by:Naseeba TC
  First published: