സമ്പാദ്യത്തിൽ വൻകുതിപ്പ്; 21.72 ലക്ഷം കോടി ആസ്തിയുമായി 80കാരൻ ലോകത്തെ ഏറ്റവും വലിയ ധനികരിൽ രണ്ടാമൻ
- Published by:Rajesh V
- news18-malayalam
Last Updated:
40580 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവിയായ ഇലോണ്‍ മസ്‌ക് മാത്രമാണ് എല്ലിസണിന്റെ മുന്നിലുള്ളത്
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും മെറ്റ മേധാവി മാർക്ക് സക്കര്‍ബര്‍ഗിനേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ രണ്ടാമനായി 80കാരനായ വ്യവസായി. ഒറാക്കിളിന്റെ സഹസ്ഥാപനകനായ ലാറി എല്ലിസണാന് ഈ നേട്ടം കൈവരിച്ചത്. ഓഹരി വിപണിയിലെ വന്‍നേട്ടമാണ് ലാരി എല്ലിസണ്‍ എന്ന വ്യവസായിയെ അതിസമ്പന്നനാക്കിയത്.
എല്ലിസണ്‍ സഹസ്ഥാപകനായ ഒറാക്കിള്‍ ക്ലൗഡ് കമ്പ്യൂട്ടിങ് എന്ന സ്ഥാപനത്തിന്റെ ഓഹരിവിപണിയിലെ നേട്ടമാണ് ഇതിന് സഹായിച്ചത്. ഒരാഴ്ചകൊണ്ട് 4000 കോടി ഡോളറിന്റെ നേട്ടം അദ്ദേഹമുണ്ടാക്കിയതായി ഫോർച്യൂണ്‍ റിപ്പോർട്ട് ചെയ്യുന്നു. എല്ലിസണിന്റെ സമ്പാദ്യം ഇതോടെ 25090 കോടി ഡോളറെത്തി (21.72 ലക്ഷം കോടി രൂപ). 40580 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവിയായ ഇലോണ്‍ മസ്‌ക് മാത്രമാണ് എല്ലിസണിന്റെ മുന്നിലുള്ളത്.
ഓറാക്കിളില്‍ 41 ശതമാനം ഓഹരിയാണ് എല്ലിസണിനുള്ളത്. ഒരുദിവസം കൊണ്ട് മാത്രം 2500 കോടി ഡോളറിന്റെ നേട്ടം എല്ലിസണിനുണ്ടായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ സമ്പത്ത് 22900 കോടി ഡോളറാണ്. സക്കര്‍ബര്‍ഗിനാവട്ടെ 24000 കോടി ഡോളറും.
advertisement
1977 ലാണ് ഡാറ്റാബേസ് സോഫ്റ്റ് വെയര്‍ കമ്പനിയായി ലാരി എല്ലിസണ്‍ പങ്കാളിയായി ഒറാക്കിളിന് തുടക്കിമിടുന്നത്. ദശാബ്ദങ്ങള്‍ക്കിപ്പുറം വലിയൊരു ക്ലൗഡ് കംപ്യൂട്ടിങ് വ്യവസായമായി ഒറാക്കിള്‍ വളര്‍ന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് ധനികരുടെ പട്ടികയില്‍ നേരത്തെ തന്നെ അദ്ദേഹം ഇടംപിടിച്ചിരുന്നു. ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന എല്ലിസണ്‍ ടെസ്‌ലയിലെ വലിയൊരു നിക്ഷേപകന്‍ കൂടിയാണ്. 2018ല്‍ ടെസ്‌ലയുടെ ബോര്‍ഡ് അംഗമായി മസ്‌ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിരുന്നു.
ഒറാക്കിളിന്റെ വരുമാനത്തിൽ കുതിപ്പ്
2024-25 സാമ്പത്തിക വർഷത്തെ ഔദ്യോഗിക നാലാം പാദ ഫലങ്ങൾ അനുസരിച്ച്, വൻകിട ടെക് സ്ഥാപനത്തിന്റെ മൊത്തം ത്രൈമാസ വരുമാനം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധിച്ച് 15.9 ബില്യൺ ഡോളറായി. “കഴിഞ്ഞ സാമ്പത്തിക വർഷം വളരെ നല്ല വർഷമായിരുന്നു. വരുമാന വളർച്ചാ നിരക്കുകൾ നാടകീയമായി ഉയർന്നതിനാൽ 2026 സാമ്പത്തിക വർഷം ഇതിലും മികച്ചതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” - ഒറാക്കിൾ സിഇഒ സഫ്ര കാറ്റ്സ് ഫയലിംഗിൽ പറഞ്ഞു. “ആമസോൺ, ഗൂഗിൾ, അസൂർ എന്നിവയിൽ നിന്നുള്ള മൾട്ടിക്ലൗഡ് ഡാറ്റാബേസ് വരുമാനം മൂന്നാം പാദത്തിൽ നിന്ന് നാലാം പാദത്തിൽ 115% വർധിച്ചു,” ഒറാക്കിൾ ചെയർമാനും സിടിഒയുമായ ലാറി എലിസൺ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 24, 2025 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സമ്പാദ്യത്തിൽ വൻകുതിപ്പ്; 21.72 ലക്ഷം കോടി ആസ്തിയുമായി 80കാരൻ ലോകത്തെ ഏറ്റവും വലിയ ധനികരിൽ രണ്ടാമൻ