കേരളത്തിലെ ജാതിക്കാ രുചിമിശ്രിതം വോഡ്കയായി കാനഡയിലെ മലയാളി വനിതയുടെ പാക്കിങ്ങിൽ എത്തുമ്പോൾ

Last Updated:

ഇന്ത്യയിലെ ഈ രംഗത്തെ വിദഗ്ധർ നൽകിയ റെസിപിയിലാണ് നിർമാണം. കേരളത്തിൽ നിന്നുള്ള ജാതിപത്രിയിൽ നിന്നാണ് ചേരുവ

മദ്യത്തെ നമ്മൾ മലയാളികൾ കാണൂന്നത് പോലെയല്ല വിദേശികൾ കാണുന്നത്. അത് കുടിക്കുന്നതിൽ മാത്രമല്ല മദ്യഉല്പാദനസംരംഭം തുടങ്ങുന്നതിലും വ്യത്യാസം ഉണ്ട്. ഈ കാഴ്ചപ്പാടിലെ വ്യത്യാസമാണ് എറണാകുളം ചമ്പക്കര സ്വദേശിനി സ്റ്റെഫി ജോയി പുതുശേരിയ്ക്ക് കാനഡയിൽ നിന്ന് ഒരു മദ്യം ഉത്പാദിപ്പിക്കാനുള്ള ധൈര്യം നൽകിയത്.
2018 ൽ പഠനത്തിനാണ് സ്റ്റെഫി കാനഡയിൽ എത്തിയത്. 2019 ൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയപ്പോൾ കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയിൽ പെർമനന്റ് റസിഡൻസി ലഭിച്ചു. ഐ ടി രംഗത്തുള്ള ഭർത്താവ് തൃപ്പൂണിത്തുറ സ്വദേശി ലൈജു വർഗീസും മക്കളും എത്തിയതോടെ തന്റെ ബിസിനസ് തുടങ്ങാം എന്ന് സ്റ്റെഫി തീരുമാനിച്ചു. സ്റ്റെഫിയുടെ പിതാവ് ഏതാണ്ട് 40 കൊല്ലത്തോളം ബിസിനസുകാരനായിരുന്നു. അതുകൊണ്ട് എങ്ങനെ ഒരു സംരംഭം വിജയിപ്പിച്ചെടുക്കാമെന്നത് വീട്ടിൽ നിന്നുതന്നെ സ്റ്റെഫി മനസ്സിലാക്കിയിരുന്നു. അങ്ങനെ ഇരുവരും ചേർന്ന് വോഡ്ക എന്ന ബിസിനസ് ചിന്തിച്ചു. മദ്യത്തിന്റെ ബിസിനസ് ചില കുടുംബങ്ങൾക്ക് ഒരു ഷോക്ക് ആകാം. ഇവിടെ സ്റ്റെഫിക്ക് ഏറ്റവും അധികം പിന്തുണ കുടുംബത്തിൽ നിന്ന് തന്നെ.
advertisement
'ഇവിടെ കാനഡയിൽ കാപ്പി കുടിക്കുന്നത് പോലെ ഭക്ഷണത്തിന്റെ ഭാഗമാണ് മദ്യം. അച്ചടക്കത്തോടെയുള്ള മദ്യപാനം ഇവിടെത്തെ ജീവിത ശൈലിയിൽ പെടുന്നു. എന്തുകൊണ്ട് അത്തരം ബിസിനസ് തുടങ്ങിയാലോ എന്നു ചിന്തിച്ചു. അങ്ങനെയാണ് സ്വപ്നപദ്ധതിയായ വോഡ്കയിലേക്ക് എത്തുന്നത്,' സ്റ്റെഫി ന്യൂസ് 18 മലയാളത്തോട് പറഞ്ഞു
2021 മുതൽ വോഡ്ക നിർമാണം തുടങ്ങാനുള്ള പദ്ധതികൾ തുടങ്ങി.'നാട്ടിൽ ലൈസൻസ് മുതൽ വൻ നിക്ഷേപം വേണം. എന്നാലും എളുപ്പത്തിൽ നടക്കണമെന്നുമില്ല. ഇവിടെ എല്ലാം നിയമപരമായി മുന്നോട്ടു പോയാൽ മതി. നാട്ടിലെ പോലെ അത്ര മുതൽ മുടക്കും വേണ്ട. നിക്ഷേപത്തിൽ അനിശ്ചതത്വം ഉണ്ടാവുകയുമില്ല,' സ്റ്റെഫി പറഞ്ഞു.
advertisement
അങ്ങനെ ചുമ്മാ കുടിപ്പിക്കാൻ പറ്റില്ല
രജിസ്റ്റർ ചെയ്ത കമ്പനി തുടങ്ങിയ ശേഷം സർക്കാരിന്റെ ലൈസൻസ് എടുക്കണം. മദ്യവുമായി ബന്ധപ്പെട്ട ഏതു ബിസിനസിനും മറ്റൊരു പ്രധാന കടമ്പ ഉണ്ട്.
'ഇത് നമ്മുടെ നാട്ടിൽ നിന്നുള്ള വലിയ ഒരു വ്യത്യാസം ആണ്. മദ്യം വിൽക്കാൻ ബിൽ അടിക്കുന്നവർ മുതൽ മദ്യം വിളമ്പുന്നവരും മദ്യം ഉല്പാദിപ്പിക്കുന്നവരും ഒക്കെ അതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം . അതിനാണ് സർക്കാർ സ്മാർട്ട് സെർവ് (smart serve certificate) എന്നൊരു സർട്ടിഫിക്കറ്റ് വെച്ചിരിക്കുന്നത്. ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമങ്ങളാണ് ഇതിൽ ഉള്ളത്. ഒരു ബിയർ ആണെങ്കിൽ പോലും ആർക്ക് ഒക്കെ കൊടുക്കാം. ആർക്ക് കുടിക്കാം. എത്ര കുടിക്കാം. അതിനു ശേഷം ഡ്രൈവ് ചെയ്യുമോ ഇതെല്ലം ഈ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കണം, സ്റ്റെഫി പറഞ്ഞു.
advertisement
ആൽക്കഹോൾ ആൻഡ് ഗേമിങ് കമ്മിഷൻ ഓഫ് ഒന്റാറിയോ (Alcohol and Gaming Commission of Ontario (AGCO) ആണ് സ്മാർട്ട് സെർവ് സെർട്ടിഫിക്കറ്റ് നൽകുന്നത്. അത് നേടിയ ശേഷം മദ്യ ഉല്പാദനത്തിന് LCBO അനുമതി നേടണം. നമ്മുടെ ബെവ്‌കോ പോലെ ഒന്റാറിയോയിൽ മദ്യ വിതരണത്തിന് അധികാരമുള്ള കോർപറേഷനാണ് ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (The Liquor Control Board of Ontario- LCBO). ധനകാര്യ മന്ത്രാലയം വഴി അസംബ്ലിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
advertisement
കേരളത്തിന്റെ മിശ്രിതം കാനഡയുടെ പാക്കിങ്
ലൈസൻസും മറ്റു നിയമപരമായ കാര്യങ്ങളും നേടാൻ സ്റ്റെഫിക്ക് ഏതാണ്ട് രണ്ടു വർഷം വേണ്ടി വന്നു.
ടോററന്റോയിയിലുള്ള ഒരു ഡിസ്റ്റിലറി പാട്ടത്തിനെടുത്താണ് സംരംഭം നടത്തുന്നത്. ഏതാണ്ട് 5000 ചതുരശ്ര അടി വരും വിസ്തീർണം. തദ്ദേശീയരായ 12 പേരാണ് ഇപ്പോൾ ജോലിക്കാരായി ഉള്ളത്. എന്നാൽ ഇതിന്റെ പിന്നിലെ മിക്കവാറും എല്ലാം കേരളത്തിന്റെ സ്പർശം ഉണ്ട്. ഇന്ത്യയിൽ ഉള്ള ഈ രംഗത്തെ വിദഗ്ധർ നൽകിയ റെസിപിയിലാണ് നിർമാണം. കേരളത്തിൽ കൃഷി ചെയ്യുന്ന ജാതിക്കയിൽ നിന്നാണ് ചേരുവ.
advertisement
'മറ്റു പല രുചികളും ആലോചിച്ചു. എന്നാൽ ആദ്യം ജാതിക്കയുടെ രുചി വേണമെന്നതും ഞങ്ങളുടെ താൽപര്യമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിൽ ഒരു മരുന്ന് എന്ന നിലയിലാണല്ലോ ജാതിക്കയെ കാണുന്നത്. അതിനാൽ ജാതിക്കയുടെ രുചി വോഡ്ക്കയ്ക്ക് കൂടുതൽ ഗുണം നൽകുമെന്ന വിശ്വാസമാണ് ജാതിക്ക ഫ്ലേവറിൽ എത്തിയതെന്ന് ലൈജു പറയുന്നു.
കേരളത്തിൽ നിന്നുള്ള ലോകത്തെ ഒന്നാം നമ്പർ കമ്പനിയാണ് ജാതിപത്രിയിൽ നിന്ന് ഇതിന്റെ ജാതിക്കാരുചിക്ക് പിന്നിൽ. ഒപ്പം കാനഡയിലെ പ്രീമിയം ഗ്രൈൻ സ്പിരിറ്റും.
കൂവിത്തെളിയാൻ ഒരു പൂവൻകോഴി
“വോഡ്കയ്ക്ക് ഒരു പേര് ഇടുന്നതായിരുന്നു അല്പം ബുദ്ധിമുട്ട്. എപ്പോഴും ആകർഷകമായ ബ്രാൻഡ് നെയിമുകളാണല്ലോ നമ്മൾ കണ്ടിട്ടുളളത്. ലോകത്തിന്റെ പല ഭാഗത്തും പൂവൻകോഴി വിജയത്തിന്റെ പ്രതീകം കൂടിയാണല്ലോ. പല പേരുകൾ ആലോചിച്ചുവെങ്കിലും ഒടുവിൽ റൂസ്റ്ററിൽ വന്നു. പൂവനെ കുപ്പിയിൽ ഡിസൈൻ ചെയ്തതും മലയാളികൾ തന്നെ. അങ്ങനെ റൂസ്റ്റർ വോഡ്ക കുപ്പിയിലായി. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് റൂസ്റ്റർ വോഡ്ക വിപണിയിലെത്തി. മലയാളികൾ ഹ്യൂമേട്ടൻ എന്ന് വിളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിലെ ഫുട്ബാൾ താരം ഇയാൻ ഹ്യൂമാണ് ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്.
advertisement
നിലവിൽ ഓൺലൈൻ ഡിസ്റ്റിലറി സ്റ്റോർ വഴിയുമാണ് വിൽപന. കാനഡയും അമേരിക്കയുമാണ് ഇപ്പോൾ വോഡ്കയുടെ വിപണി. ഒരാഴ്ച കൊണ്ട് 1000 ലിറ്ററിന്റെ ഒരു ബാച്ച് പുറത്തിറങ്ങും. 40% ആൽക്കഹോൾ കണ്ടന്റുണ്ട്. 750 മില്ലിയുടെ കുപ്പികളിൽ എത്തുന്നു. കാനഡയിലെ LCBO സ്റ്റോറിൽ മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകും.
നമ്മുടെ പൂവൻകോഴിയുടെ ജാതിക്ക നമുക്ക് കിട്ടുമോ ?
ആറുമാസത്തിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തും. ഇതിനായുള്ള ചർച്ചകൾ പൂർത്തിയായി. കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയും താമസിയാതെ എത്തും. ഇതോടൊപ്പം ഗൾഫ് മേഖലയിലെ ചർച്ചകളും നടക്കുന്നു. അതിന് ശേഷം മറ്റു രുചികളിൽ ഉള്ള വോഡ്കയും എത്തുമെന്ന് ലൈജു വ്യക്തമാക്കി.
(നിയമപരമായ മുന്നറിയിപ്പ്: മദ്യ ഉപയോഗം ആരോഗ്യത്തിന് ഹാനികരം )
മലയാളം വാർത്തകൾ/ വാർത്ത/Money/
കേരളത്തിലെ ജാതിക്കാ രുചിമിശ്രിതം വോഡ്കയായി കാനഡയിലെ മലയാളി വനിതയുടെ പാക്കിങ്ങിൽ എത്തുമ്പോൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement