പണം പിന്‍വലിക്കാനുള്ള നിയമങ്ങളിൽ മാറ്റങ്ങളുമായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; വരിക്കാരെ എങ്ങനെ ബാധിക്കും?
- Published by:Vishnupriya S
- news18-malayalam
Last Updated:
എന്‍പിഎസ് സിസ്റ്റമാറ്റിക് ലംപ്സം വിത്ത്‌ഡ്രോവല്‍ (Systematic Lumpsum Withdrawal (SLW) ഓപ്ഷന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) ഉപഭോക്താക്കള്‍ക്ക് ഫണ്ട് പിന്‍വലിക്കുന്നതിന് സിസ്റ്റമാറ്റിക്ക് സംവിധാനം കൊണ്ടുവരാന്‍ പദ്ധതിയിട്ട് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎ (Pension Fund Regulatory and Development Authority). ”അടുത്ത പാദത്തിന്റെ അവസാനത്തോടെ ഞങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു സ്‌കീം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”, പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ദീപക് മൊഹന്തി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ഒറ്റത്തവണ തുക പിൻവലിക്കാൻ വരിക്കാരെ അനുവദിച്ചേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബാലന്‍സ് സിസ്റ്റമാറ്റിക്കായി പിന്‍വലിക്കാനുള്ള സൗകര്യം അനുവദിക്കുന്നതിലൂടെ, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം സ്‌കീമിന് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി ഉണ്ടാക്കും എന്നാണ് കരുതുന്നത്. ”ഇത് ഉപഭോക്താക്കളെ അവരുടെ ബാലന്‍സ് എത്ര, എപ്പോള്‍ പിന്‍വലിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു പ്ലാന്‍ തയ്യാറാക്കാന്‍ അനുവദിക്കുന്നു.
‘സിസ്റ്റമാറ്റിക് ലംപ്സം വിത്ത്‌ഡ്രോവല്‍’ (Systematic Lumpsum Withdrawal (SLW))’ ഓപ്ഷന്‍ വഴി 60 വയസ്സ് കഴിഞ്ഞ എന്‍പിഎസ് ഉപഭോക്താക്കള്‍ക്ക് അവരുടെ കോര്‍പ്പസ് (corpus)മുഴുവനായും പിന്‍വലിക്കാന്‍ സാധിക്കും. ’75 വയസ്സ് വരെ അവര്‍ക്ക് പ്രതിമാസമായോ ത്രൈമാസികമായോ അര്‍ദ്ധവാര്‍ഷികമായോ വാര്‍ഷികമായോ തുക പിന്‍വലിക്കാവുന്നതാണ്.’ SAG ഇന്‍ഫോടെക് എംഡി അമിത് ഗുപ്ത പറഞ്ഞു.
advertisement
എന്‍പിഎസ് സിസ്റ്റമാറ്റിക് ലംപ്സം വിത്ത്‌ഡ്രോവല്‍ ഓപ്ഷന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉപയോഗപ്പെടുത്തുന്നതിന് അച്ചടക്കത്തോടെയുള്ള സമീപനം വളര്‍ത്തിയെടുക്കാനും , പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും എസ്എല്‍ഡബ്ലൂ ( SLW) ഉപഭോക്താക്കളെ സഹായിക്കുന്നു. 60 വയസ് കഴിഞ്ഞ എൻപിഎസ് വരിക്കാർക്കയാണ് ഈ ഈ ഓപ്ഷൻ. ഇവർക്ക് 75 വയസ് വരെ അവരുടെ ഇഷ്ടപ്രകാരം പ്രതിമാസ, ത്രൈമാസ, അർദ്ധവാർഷിക, അല്ലെങ്കിൽ വാർഷിക രീതിയിൽ തുക പിൻവലിക്കാൻ സാധിക്കും.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നിയന്ത്രിക്കുന്ന, സര്‍ക്കാര്‍ പിന്തുണയുള്ള റിട്ടയര്‍മെന്റ് സ്‌കീമാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS). ഇത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) തുടങ്ങിയ മറ്റ് റിട്ടയര്‍മെന്റ് ഓപ്ഷനുകളെക്കാള്‍ എന്‍പിഎസ് ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല മാര്‍ക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകള്‍ നല്‍കുന്നു. പി.പി.എഫ്( PPF) അല്ലെങ്കില്‍ ഇ.പി.എഫ് (EPF) പോലെയല്ല എന്‍പിഎസ്, ഇതിലെ പല പദ്ധതികളെയും പൂര്‍ണ്ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
advertisement
എന്‍പിഎസ് പിന്‍വലിക്കല്‍ സംബന്ധിച്ച നിലവിലെ നിയമം
നിലവിൽ, 60 വയസ്സിന് മുകളിലുള്ള എൻപിഎസ് വരിക്കാർക്ക് റിട്ടയർമെന്റ് കോർപ്പസിന്റെ 60 ശതമാനം വരെ ഒറ്റത്തവണയായി പിൻവലിക്കാം. ബാക്കി 40 ശതമാനം ആന്വിറ്റിയിലേക്ക് (annuity) പോകുന്നു. മാര്‍ക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കില്‍ റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കാവുന്ന ഒരു മികച്ച മാര്‍ഗമാണ് എന്‍പിഎസ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 21, 2023 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
പണം പിന്‍വലിക്കാനുള്ള നിയമങ്ങളിൽ മാറ്റങ്ങളുമായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; വരിക്കാരെ എങ്ങനെ ബാധിക്കും?