കോഫി ഡേയ്ക്കെതിരെ പാപ്പരത്വ നടപടിക്ക് ഉത്തരവിട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ; ഓഹരിയിൽ വൻ ഇടിവ്
- Published by:Ashli
- news18-malayalam
Last Updated:
. 2019 മാർച്ചിൽ കോഫി ഡേ എന്റർപ്രൈസസിൽ നിന്ന് 100 കോടി രൂപ മതിക്കുന്ന കടപ്പത്രങ്ങൾ (NCDs) ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസ് വാങ്ങിയിരുന്നു.
പ്രമുഖ കോഫി ഷോപ്പ് ശൃംഖലയായ കോഫി ഡേ എൻ്റർപ്രൈസസ് ലിമിറ്റഡിനെതിരെ (CDEL) പാപ്പരത്വ നടപടികൾ ആരംഭിക്കാൻ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ഉത്തരവിട്ടു. പിന്നാലെ ഓഹരിയില്‍ വൻ ഇടിവ്. ഇന്ന് 17% വരെ മാതൃസ്ഥാപനമായ കോഫി ഡേ എന്റർപ്രൈസസിന്റെ ഓഹരി വില ഇടിഞ്ഞു. 228.45 കോടി രൂപയുടെ വീഴ്ച വരുത്തിയതായി ആരോപിച്ച് ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസ് ലിമിറ്റഡ് (ഐഡിബിഐടിഎസ്എൽ) സമർപ്പിച്ച ഹർജിയ്ക്ക് പിന്നാലെയാണ് നടപടി.
ഓഗസ്റ്റ് 8-ന് എൻസിഎൽടിയുടെ (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) ബെംഗളൂരു ബെഞ്ച് അംഗീകരിക്കുകയും കടത്തിൻ്റെ നടത്തിപ്പിനായി ഒരു ഇടക്കാല റെസലൂഷൻ പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തു. പാപ്പർ നടപടി ആരംഭിച്ച പശ്ചാത്തലത്തിൽ കമ്പനിയുടെ നിയന്ത്രണം ഇന്ററിം റൊസൊല്യൂഷൻ പ്രൊഫഷണലിന് കൈമാറി. കോഫി ഷോപ്പ് ശൃംഖല കൂടാതെ ബെംഗളൂരുവിൽ റിസോർട്ടും കമ്പനിക്കുണ്ട്. 2019 മാർച്ചിൽ കോഫി ഡേ എന്റർപ്രൈസസിൽ നിന്ന് 100 കോടി രൂപ മതിക്കുന്ന കടപ്പത്രങ്ങൾ (NCDs) ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസ് വാങ്ങിയിരുന്നു.
advertisement
ഇതിന്മേലുള്ള പലിശ സഹിതമുള്ള തിരിച്ചടവിൽ കോഫി ഡേ എന്റർപ്രൈസസ് പരാജയപ്പെട്ടതിനെ തുടർന്നാണ് കേസ് എൻസിഎൽടിക്ക് മുമ്പിലെത്തിയത്. ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസിന് കമ്പനിക്കെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കോഫി ഡേ എന്റർപ്രൈസസ് വാദിച്ചെങ്കിലും എൻസിഎൽടി അത് അംഗീകരിച്ചില്ല. 2016ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമാണ് വായ്പ തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പാപ്പരത്തി നടപടി എടുക്കുന്നത്. ഐബിസിക്ക് വിധേയമാകുന്ന കമ്പനികളുടെ നിയന്ത്രണം പിന്നീട് ഇന്ററിം റെസൊല്യൂഷൻ പ്രൊഫഷണലിനെ ഏൽപ്പിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Aug 12, 2024 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കോഫി ഡേയ്ക്കെതിരെ പാപ്പരത്വ നടപടിക്ക് ഉത്തരവിട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ; ഓഹരിയിൽ വൻ ഇടിവ്









