സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ (06.08.2022) രാവിലെ 37800 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 240 രൂപ കൂടി 38,040 രൂപയിലെത്തി.വ്യാഴാഴ്ച സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി. വ്യാഴാഴ്ച ഒറ്റ ദിവസംകൊണ്ട് സ്വർണവില പവന് 480 രൂപയാണ് വർധിച്ചത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് (38,200 രൂപ) വ്യാഴാഴ്ച സ്വർണ വ്യാപാരം നടന്നത്. ബുധനാഴ്ച സ്വർണവില കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 37,680 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും. ഓഗസ്റ്റ് മാസത്തിലെ സംസ്ഥാനത്തെ സ്വർണവില (പവന്)
തീയതി
1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
1-ഓഗസ്റ്റ്-22
രൂപ. 37,680 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
2-ആഗസ്റ്റ്-22
37880
3-ഓഗസ്റ്റ്-22
37720
4-ഓഗസ്റ്റ്-22(രാവിലെ)
38000
4-ഓഗസ്റ്റ്-22(ഉച്ചതിരിഞ്ഞ്)
രൂപ. 38,200 (മാസത്തിലെ ഏറ്റവും ഉയർന്നത്)
5-ഓഗസ്റ്റ്-22
38120
6-ആഗസ്റ്റ്-22ഇന്നലെ »(രാവിലെ)
37800
6-ഓഗസ്റ്റ്-22ഇന്നലെ »(ഉച്ചതിരിഞ്ഞ്)
38040
7-ആഗസ്റ്റ്-22ഇന്ന് »
രൂപ. 38,040
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.