advertisement

യുപിഐ ഇടപാടുകളിൽ നിന്ന് പിൻ നമ്പറും ഒടിപിയും ഒഴിവാക്കിയേക്കും ;ബദൽ സംവിധാനത്തിന് പദ്ധതി

Last Updated:

വിരലടയാളം ,ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, പിൻ നൽകുന്നതിന് സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്

ന്യൂഡൽഹി :യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവാക്കിയേക്കും. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം.നിലവിലുള്ള അഡീഷണൽ ഫാക്ടർ ഓതെന്റിഫിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണം എന്ന് റിസേർവ് ബാങ്ക് നാഷണൽ പെയ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.
പിൻനമ്പറും പാസ്സ്‌വേർഡും അല്ലാതെ വിരൽ അടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കനായിരുന്നു റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ നാലക്കങ്ങളും അല്ലെങ്കിൽ ആറക്കങ്ങൾ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിന് പകരം ആൻഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം ,ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, പിൻ നൽകുന്നതിന് സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക്കും ഒരുമിച്ച് നിലവിൽ ഉണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതിയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതും ആയിരിക്കും പുതിയ സംവിധാനം എന്നാണ് വിവരം. പഴുതടച്ചുള്ള സുരക്ഷ യുപിഎ ഇടപാടുകളിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
advertisement
നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ പണമിടപാട് നടത്തുന്നത് യുപിഐ മുഖേന ആണ് . ഇതിൽ വരുന്ന മാറ്റം ജനങ്ങളെ ആശങ്കപെടുത്താൻ സാധ്യതയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
യുപിഐ ഇടപാടുകളിൽ നിന്ന് പിൻ നമ്പറും ഒടിപിയും ഒഴിവാക്കിയേക്കും ;ബദൽ സംവിധാനത്തിന് പദ്ധതി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement