അതുക്കും മേലെ! ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണം റഷ്യ, ജപ്പാൻ രാജ്യങ്ങളിലെ ആകെ ജന സംഖ്യയെക്കാൾ കൂടുതൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ വർഷത്തെ കണക്ക് എടുത്താൽ ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ്. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളുടെ എണ്ണത്തെക്കാൾ കൂടുതലെന്നാണ് സൂചന
ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണം റഷ്യ, ജപ്പാൻ രാജ്യങ്ങളിലെ ആകെ ജന സംഖ്യയെക്കാൾ കൂടുതൽ. ഓഗസ്റ്റ് അവസാനം വരെയുള്ള രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. ഓഹരി വിപണിയിൽ വലിയ അനിശ്ചിതത്വമുണ്ടായ ഓഗസ്റ്റിലും ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നത് ഓഹരി നിക്ഷേപത്തിലേക്കിറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് സൂചിപ്പിച്ചിരിക്കുന്നത്.
ലളിതമായി അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതും ഓഹരി നിക്ഷേപത്തെ കുറിച്ച് ആളുകൾ നല്ല അറിവ് ലഭിക്കുന്നതുമാണ് അക്കൗണ്ടുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. മറ്റൊന്ന്, വ്യക്തിഗത നിക്ഷേപകർ ഒന്നിലേറെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളുടെയും മറ്റും പേരിൽ തുടങ്ങാൻ കഴിയുമെന്നതാണ്.
ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ബംഗ്ലാദേശിന്റെ ജനസംഖ്യയുടെ അത്രയും വരുമെന്നാണ് കണക്കുകൾ. കഴിഞ്ഞ ആറുമാസത്തിൽ 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകളാണ് തുറന്നത്.
ഈ വർഷത്തെ കണക്ക് എടുത്താൽ ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ്. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളുടെ എണ്ണത്തെക്കാൾ കൂടുതലെന്നാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 07, 2024 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
അതുക്കും മേലെ! ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണം റഷ്യ, ജപ്പാൻ രാജ്യങ്ങളിലെ ആകെ ജന സംഖ്യയെക്കാൾ കൂടുതൽ