Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ

Last Updated:

പെട്രോൾ-ഡീസൽ നിരക്ക് വീണ്ടും കുറഞ്ഞോ?

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
രാജ്യത്തുടനീളം പെട്രോളിൻ്റെയും ഡീസലിൻ്റെയും പുതിയ വില പെട്രോളിയം കമ്പനികൾ പുറത്തുവിട്ടു. ഇന്ധനവിലയിൽ നേരിയ വ്യത്യാസം മാത്രമാണ് കാണാനാകുന്നത്. ഡൽഹിയിൽ ഇന്ന് പെട്രോളിൻ്റെ വില ലിറ്ററിന് 94.72 രൂപയാണ്. 87.62 രൂപയാണ് ഡൽഹിയിൽ ഇന്നത്തെ ഡീസൽ വില. മുംബൈയിൽ ഇന്ന് 104.21 ആണ് പെട്രോൾ വില. മുംബൈയിൽ ഡീസൽ ലിറ്ററിന് 92.15 രൂപ നൽകണം. ചെന്നൈയിലെ പെട്രോൾ വില ഇന്ന് 100.85 ഉം ഡീസൽ വില 92.43 ഉം ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്ന് 107.28 ഉം ഡീസൽ വില 96.16 ഉം ആണ്.
ഇന്നത്തെ നിരക്കുകൾ:
ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ, ഡീസൽ-87.62 രൂപ
മുംബൈ: പെട്രോൾ – 104.21 രൂപ, ഡീസൽ-92.15 രൂപ
തിരുവനന്തപുരം: പെട്രോൾ – 107.28 രൂപ, ഡീസൽ-96.16 രൂപ
ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement