Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില എത്രയെന്ന് നോക്കാം
രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് ശേഷം, ഓരോ 15 ദിവസം കൂടുമ്പോഴും വില പരിഷ്‌ക്കരണം നടത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് ഇന്ധന നിരക്ക് പരിഷ്കരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ പെട്രോള്‍ - ഡീസല്‍ വില വർധനയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍ രംഗത്ത് എത്തി. വില്‍പ്പന നികുതി വർധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസല്‍ ലിറ്ററിന് 3.02 രൂപയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ നികുതിയില്‍ 3.9 ശതമാനം വർധനവ് വരുത്തിയപ്പോള്‍ ഡീസലിന്റേത് 4.1 ശതമാനം വർധിപ്പിച്ചത്.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്. അതേസമയം, ഡൽഹിയിൽ ഇന്ന് പെട്രോളിൻ്റെ വില ലിറ്ററിന് 94.72 രൂപയാണ്. 87.62 രൂപയാണ് ഡൽഹിയിൽ ഇന്നത്തെ ഡീസൽ വില. മുംബൈയിൽ ഇന്ന് 104.21 ആണ് പെട്രോൾ വില. മുംബൈയിൽ ഡീസൽ ലിറ്ററിന് 92.15 രൂപ നൽകണം. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്ന് 107.25 ഉം ഡീസൽ വില 96.13 ഉം ആണ്.
advertisement
ഇന്ത്യയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 19, 2024 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ എങ്ങനെ?