advertisement

Fuel Prices on April 27| ആശ്വാസത്തിന്റെ 21ാം ദിവസം; പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ല

Last Updated:

വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു (Fuel Prices). മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.
ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.
advertisement
ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുകയാണ്.
advertisement
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:
ഡൽഹി
പെട്രോൾ- ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ- ലിറ്ററിന് 115.12 രൂപ
ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ
പെട്രോൾ - ലിറ്ററിന് 110.85 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 118.14 രൂപ
advertisement
ഡീസൽ - ലിറ്ററിന് 101.16 രൂപ
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 119.49 രൂപ
ഡീസൽ - ലിറ്ററിന് 105.49 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.09 രൂപ
ഡീസൽ - ലിറ്ററിന് 94.79 രൂപ
ഗുവാഹത്തി
പെട്രോൾ- ലിറ്ററിന് 105.66 രൂപ
ഡീസൽ - ലിറ്ററിന് 91.40 രൂപ
ലഖ്‌നൗ
പെട്രോൾ- ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ
പെട്രോൾ- ലിറ്ററിന് 105.29 രൂപ
advertisement
ഡീസൽ - ലിറ്ററിന് 99.64 രൂപ
തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 117.19 രൂപ
ഡീസൽ - ലിറ്ററിന് 103.95 രൂപ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Prices on April 27| ആശ്വാസത്തിന്റെ 21ാം ദിവസം; പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ല
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement