Petrol-Diesel Price | പെട്രോൾ ഡീസൽ വില 10 രൂപ വരെ കുറച്ചേക്കും; പ്രഖ്യാപനം സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ധന വിലയിൽ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ ന്യൂസ് 18 നോട് വ്യക്തമാക്കി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ധനവിലയിൽ വലിയ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇന്ധന വിലയിൽ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ ന്യൂസ് 18 നോട് വ്യക്തമാക്കിയത്. പെട്രോൾ-ഡീസൽ വില 10 രൂപ വരെ കുറയാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ഇന്ധനവില കുറയ്ക്കാൻ നീക്കം നടത്തുന്നത്.
2022 മെയ് മാസത്തിൽ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചിരുന്നു. നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ്. അതേസമയം മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയുമാണ്.
നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നിർണായക നടപടികൾ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് സാധാരണക്കാർക്ക് രക്ഷയായി മാറി.
2021 ഒക്‌ടോബർ മുതൽ 2023 ഒക്‌ടോബർ വരെയുള്ള കണക്കുകൾ പ്രധാന രാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും ഡീസൽ വിലയിലെ വ്യത്യാസം എടുത്തുകാണിക്കുന്നതാണ്. 1% പോയിന്റ് ഇടിവ് കണ്ട ഇന്ത്യ ഒഴികെ, മിക്ക രാജ്യങ്ങളിലും ഇന്ധനവില ഉയർന്നു. ഉദാഹരണത്തിന്, ശ്രീലങ്ക (118), പാകിസ്ഥാൻ (73), നേപ്പാൾ (53), ബംഗ്ലാദേശ് (45) എന്നിവിടങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. യുഎസ് (39), കാനഡ (31), സ്പെയിൻ (25), ഫ്രാൻസ് (24), ഇറ്റലി (22), ജർമനി (21), യുകെ (13) എന്നിവിടങ്ങളിൽ പോലും ഇന്ധനവിലയിൽ കുതിച്ചുചാട്ടം കണ്ടു.
advertisement
പെട്രോൾ വിലയിലെ മാറ്റത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5% പോയിന്റ് കുറഞ്ഞു, അതേസമയം മിക്ക രാജ്യങ്ങളിലും വർദ്ധനവാണ്. ഇതേ കാലയളവിലെ കണക്കുകൾ കാണിക്കുന്നത് പാകിസ്താൻ 70, ശ്രീലങ്ക 60, നേപ്പാൾ 40, ബംഗ്ലാദേശ് 26 എന്നിങ്ങനെയാണ്. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഇത് ഉയർന്നു - യുഎസ് (22), സ്പെയിൻ (16), ഫ്രാൻസ്. (15), യുകെ (10), കാനഡ (8) എന്നിവിടങ്ങളിലും ഇന്ധനവില ഉയർന്നു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ പറഞ്ഞത് മോദി സർക്കാരിന്റെ നടപടികളാണ് രാജ്യത്ത് എണ്ണ വില കുറയാൻ കാരണമായതെന്നാണ്. "ലോകമെമ്പാടും ഇന്ത്യയ്ക്ക് ചുറ്റും വില 70-80% വർദ്ധിച്ചു, വടക്കേ അമേരിക്കയിൽ 40-50% കൂടിയപ്പോൾ ഇന്ത്യയിൽ വില 5% കുറഞ്ഞു, ഇത് പ്രധാനമന്ത്രി മോദി സ്വീകരിച്ച നിർണായക നടപടികൾ കാരണമാണ്," അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 29, 2023 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol-Diesel Price | പെട്രോൾ ഡീസൽ വില 10 രൂപ വരെ കുറച്ചേക്കും; പ്രഖ്യാപനം സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ


