സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു കഴിഞ്ഞ ദിവസത്തെ നിരക്കായ 109.73 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില (price for one litre petrol). 2023 ഏപ്രിൽ 25ന് നാല് പ്രധാന മെട്രോ നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. രാജ്യത്തുടനീളം പെട്രോൾ, ഡീസൽ നിരക്ക് കഴിഞ്ഞ വർഷം മെയ് 21 മുതൽ സ്ഥിരമായി തുടരുകയാണ്. എന്നിരുന്നാലും, പല നഗരങ്ങളിലും പെട്രോൾ വില 100 രൂപയ്ക്ക് മുകളിലായി.
സർക്കാർ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഹിമാചലിൽ ഒരു ലിറ്റർ പെട്രോളിന് 29 പൈസയും പഞ്ചാബിൽ 24 പൈസയും ജമ്മു കശ്മീരിൽ 62 പൈസയും വർദ്ധിച്ചു. ഡീസലിന് യഥാക്രമം 26 പൈസ, 23 പൈസ, 50 പൈസ എന്നിങ്ങനെയാണ് ഇവിടങ്ങളിൽ വില കൂടിയത്. അതേസമയം, ഉത്തർപ്രദേശിൽ പെട്രോൾ-ഡീസൽ വില 25 പൈസ കുറഞ്ഞു. പശ്ചിമ ബംഗാളിൽ പെട്രോളിന് 44 പൈസയും ഡീസലിന് 41 പൈസയും കുറഞ്ഞു.
Also read: ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു
നോയിഡയിൽ പെട്രോൾ ലിറ്ററിന് 96.58 രൂപയായും ഡീസൽ 89.75 രൂപയായും ഉയർന്നു. ഗാസിയാബാദിൽ 96.58 രൂപയും ഡീസലിന് 89.75 രൂപയും. ലഖ്‌നൗവിൽ പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയുമായി.
അതേസമയം, പാട്‌നയിൽ പെട്രോൾ നിരക്ക് ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയുമായി. പോർട്ട് ബ്ലെയറിൽ പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയുമായി.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ ആണ് (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇത് ദിവസേനയുള്ള അപ്‌ഡേറ്റുകളാണ്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.