ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു

Last Updated:

നിരവധി സംരംഭങ്ങളിലൂടെ സ്പോർട്സ് കാഴ്‌ചയെന്നാൽ ഡിജിറ്റൽ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാൻ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേർന്ന് പ്രവർത്തിക്കും

രോഹിത് ശർമ്മ
രോഹിത് ശർമ്മ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (Rohit Sharma) ജിയോ സിനിമയുടെ (Jio Cinema) ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, കളിക്കാരൻ എന്നീ നിലകളിൽ നിരവധി ലോക റെക്കോർഡുകൾ രോഹിത് ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്. “മൊബൈൽ ഫോണുകളിലൂടെയും സ്മാർട്ട് ടി.വികളിലൂടെയും ഇന്ത്യയിലെ സ്‌പോർട്‌സ് ആസ്വാദന രീതിയെ പരിവർത്തനം ചെയ്യുന്നതിൽ ജിയോ സിനിമ നേതൃത്വം വഹിക്കുന്നു. മാത്രമല്ല ജിയോ സിനിമ ആരാധകർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ജിയോ സിനിമയുമായി സഹകരിക്കുന്നതിലും ഈ യാത്രയുടെ ഭാഗമാകുന്നതിലും ഞാൻ വളരെ സന്തുഷ്ടനാണ്, കാരണം ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നു,” രോഹിത് ശർമ്മ പറഞ്ഞു. നിരവധി സംരംഭങ്ങളിലൂടെ സ്പോർട്സ് കാഴ്‌ചയെന്നാൽ ഡിജിറ്റൽ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാൻ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേർന്ന് പ്രവർത്തിക്കും. ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പ്രീമിയം സ്പോർട്സ് പ്രോപ്പർട്ടികൾക്കായി ജിയോ സിനിമയുടെ ഡിജിറ്റൽ ഫസ്റ്റ് നിർദ്ദേശം അദ്ദേഹം സ്വീകരിക്കും.
advertisement
ജിയോ സിനിമയുടെ ഇന്ത്യയിലെ എല്ലാ കാഴ്ചക്കാർക്കുമായി ടാറ്റ ഐപിഎൽ 2023-ന്റെ സൗജന്യ സ്ട്രീമിംഗ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് ബ്രേക്കിംഗ് കാഴ്ചകൾ ( 550 കോടിയിലധികം) നേടി. ഏപ്രിൽ 17ന് ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ ടാറ്റ ഐപിഎൽ മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ് 2.4 കോടിക്ക് മുകളിൽ ജിയോ സിനിമ രേഖപ്പെടുത്തി.
സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ-സിനിമ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നു. ടിവിയെ പിന്നിലാക്കി ജിയോ സിനിമക്ക് 23 പ്രധാന സ്പോൺസർമാരും ഉണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement