PPF, സുകന്യ സമൃദ്ധി യോജന നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും; വിശദാംശങ്ങള്‍
- Published by:Jayashankar Av
- news18-malayalam
Last Updated:
പോസ്റ്റ് ഓഫീസ് സേവിംങ്‌സ് സ്‌കീമുകള്‍ വളരെ വിശ്വസനീയമാണ്. കാരണം അവ സര്‍ക്കാരിന്റെ പിന്തുണയുള്ളവയാണ്.
ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ വിവിധ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികള്‍ (post office savings scheme) തെരഞ്ഞെടുക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് സേവിംങ്‌സ് സ്‌കീമുകള്‍ വളരെ വിശ്വസനീയമാണ്. കാരണം അവ സര്‍ക്കാരിന്റെ പിന്തുണയുള്ളവയാണ്. കൂടാതെ രാജ്യത്തെ സ്വകാര്യ, പൊതുമേഖല ബാങ്കുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും (interest rates) നല്‍കുന്നുണ്ട്. എന്നാൽ വളരെക്കാലമായി ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
എന്നാല്‍, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന (SSY) , സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് അടുത്ത മാസം അവസാനം ഒരു നല്ല വാര്‍ത്തയാണ് വരാന്‍ പോകുന്നത്. പിപിഎഫ്, എന്‍എസ്‌സി, എസ്എസ്‌വൈ സ്‌കീം എന്നിവയുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ ജൂണില്‍ പരിഗണിച്ചേക്കാം. അതുവഴി ഈ പദ്ധതികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നേട്ടമുണ്ടാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ, വളരെക്കാലമായി സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. പ്രത്യേകിച്ച്, കോവിഡ് മഹാമാരിക്ക് ശേഷം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസ അവലോകനത്തില്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അതേ രീതിയില്‍ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. നിയമങ്ങള്‍ അനുസരിച്ച്, ഒരു സര്‍ക്കാര്‍ പാനല്‍ ഉടന്‍ യോഗം ചേരുകയും 2022 ജൂലൈയില്‍ ആരംഭിക്കുന്ന പാദത്തിലെ പുതിയ നിരക്കുകള്‍ ജൂണ്‍ 30-നകം അറിയിക്കുകയും ചെയ്യും.
advertisement
പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ നിലവിലെ പലിശ നിരക്ക്
ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികളുടെ നിലവിലെ പലിശ നിരക്ക് ഇവയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: 7.1 ശതമാനം
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്: 6.8 ശതമാനം
സുകന്യ സമൃദ്ധി യോജന: 7.6 ശതമാനം
കിസാന്‍ വികാസ് പത്ര: 6.9 ശതമാനം
സേവിംഗ്‌സ് ഡിപ്പോസിറ്റ്: 4 ശതമാനം
1 വര്‍ഷത്തെ നിക്ഷേപം: 5.5 ശതമാനം
2 വര്‍ഷത്തെ നിക്ഷേപം: 5.5 ശതമാനം
advertisement
3 വര്‍ഷത്തെ നിക്ഷേപം: 5.5 ശതമാനം
5 വര്‍ഷത്തെ നിക്ഷേപം: 6.7 ശതമാനം
5 വര്‍ഷത്തെ റിക്കറിംഗ് നിക്ഷേപം: 5.8 ശതമാനം
5 വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം: 7.4 ശതമാനം
5 വര്‍ഷത്തെ പ്രതിമാസ വരുമാന അക്കൗണ്ട്: 6.6 ശതമാനം
എന്തുകൊണ്ടാണ് പിപിഎഫ്, സുകന്യ സമൃദ്ധി യോജന പദ്ധതികളുടെ പലിശ നിരക്കുകള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിക്കുന്നത്?
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ റിപ്പോ നിരക്കുകള്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതാണ് ഇതിനു കാരണം. കടം വാങ്ങുന്നവര്‍ ലോണുകള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടിവരുമെന്നാണ് ഇതിനര്‍ത്ഥം. നിക്ഷേപകര്‍ക്ക് മികച്ച വരുമാനവും ഇതിലൂടെ ലഭിക്കും. നിരവധി ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവരുടെ FD, RD നിരക്കുകള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പിപിഎഫ് പലിശ നിരക്കുകളും എസ്എസ്‌വൈ പലിശ നിരക്കുകളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടുത്ത മാസം പ്രഖ്യാപനം നടത്തിയേക്കാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2022 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
PPF, സുകന്യ സമൃദ്ധി യോജന നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും; വിശദാംശങ്ങള്‍