ജിഎസ്ടിയില്‍ വരുന്ന മാറ്റങ്ങളിൽ വില കുറയുന്നവ
- Published by:meera_57
- news18-malayalam
Last Updated:
പല ഇനങ്ങളുടെയും വില കുറയാന്‍ സാധ്യതയുണ്ടെങ്കിലും ചില സാധനങ്ങള്‍ക്ക് ഗണ്യമായി വില കൂടുമെന്നും സൂചനയുണ്ട്
ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയില്‍ പ്രധാന പരിഷ്‌കരണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള നികുതി നിരക്കുകള്‍ ഏകീകരിച്ച് രണ്ട് നിരക്കുകള്‍ മാത്രമുള്ള നികുതി സംവിധാനത്തിലേക്ക് മാറാനുള്ള നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ വച്ചതായാണ് റിപ്പോര്‍ട്ട്.
നികുതി ഘടന ലളിതമാക്കികൊണ്ട് ദശലക്ഷകണക്കിന് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ കാര്യമായ മാറ്റം ഇതുകൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്തൊക്കെ സാധനങ്ങള്‍ക്ക് വില കുറയുമെന്ന് നോക്കാം.
സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ക്കും ഫോണുകള്‍ക്കും വില കുറയും
പുതിയ നിര്‍ദ്ദേശം അനുസരിച്ച് സാധാരണക്കാര്‍ ഉപയോഗിക്കുന്ന മിക്ക ഇനങ്ങള്‍ക്കും വില കുറയും. നിലവില്‍ 12 ശതമാനം നികുതി സ്ലാബില്‍ വരുന്ന 99 ശതമാനം സാധനങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെണ്ണ, നെയ്യ്, പാക്കുചെയ്ത ജ്യൂസുകള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവയുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയാനും സാധ്യതയുണ്ട്. നികുതി നിരക്ക് കുറയ്ക്കുന്നത് ഇത്തരം ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കും. ഇത് രാജ്യത്തെ ഉയര്‍ന്ന ജിഡിപി വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കരകൗശല വസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി ഗ്രാമീണ ജനതയുടെ ഉപജീവനത്തിന് സഹായിക്കുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ഘടനയിലെ മാറ്റങ്ങള്‍ സാമ്പത്തിക ആശ്വാസം നല്‍കും. നിലവില്‍ ഉയര്‍ന്ന നികുതി നിരക്ക് ചുമത്തുന്ന മരുന്നുകൾ, ആരോഗ്യം സേവനം, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങളുടെ നികുതി നിരക്കും കുറഞ്ഞേക്കും. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
advertisement
വേഗത്തിലുള്ള റീഫണ്ടുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വ്യാപാരികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ആശ്വാസവും നികുതി പരിഷ്‌കരണത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വില കൂടുന്നവ
പല ഇനങ്ങളുടെയും വില കുറയാന്‍ സാധ്യതയുണ്ടെങ്കിലും ചില സാധനങ്ങള്‍ക്ക് ഗണ്യമായി വില കൂടുമെന്നും സൂചനയുണ്ട്. പുതിയ ഘടനയില്‍ തിരഞ്ഞെടുത്ത ചില ഹാനികരമായ വസ്തുക്കള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്ക് 40% പ്രത്യേക നിരക്ക്' അധിക നികുതിയായി അവതരിപ്പിക്കുമെന്ന് പറയുന്നു. ആരോഗ്യത്തിന് ഹാനികരമോ അത്യാവശ്യമല്ലാത്തതോ ആയ ഈ ഉത്പന്നങ്ങളിൽ പുകയില, സിഗരറ്റ്, പാന്‍ മസാല എന്നിവ ഉള്‍പ്പെടുന്നു.
advertisement
ഈ ഇനങ്ങളെ വളരെ ഉയര്‍ന്ന നികുതി സ്ലാബിലേക്ക് മാറ്റുന്നതിലൂടെ അവയുടെ ഉപഭോഗം നിയന്ത്രിക്കാനും അവയില്‍ നിന്ന് ഉയര്‍ന്ന വരുമാനം ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് ഉത്പന്നങ്ങളുടെ നിരക്ക് യുക്തിസഹമാക്കുന്നതിലൂടെ ഉണ്ടാകാവുന്ന വരുമാന നഷ്ടം നികത്താനും ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 16, 2025 3:21 PM IST