advertisement

Reliance Industries: റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 % വരുമാന വളർച്ച

Last Updated:

2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളർച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളർച്ച എന്നിവ വരുമാനത്തിലെ വർധനവിന് കാരണമായി.
നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 2.0 % വർധിച്ച് 42,748 കോടി രൂപയായി. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് 28,785 കോടിയാണ്. ആർഐഎല്ലിന്റെ 2024 ജൂൺ 30 ലെ ഏകീകൃത അറ്റ ​​കടം 2024 മാർച്ച് 31 ലെ 116,281 കോടി രൂപയിൽ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.
advertisement
നിലവിലെ മൂല്യത്തകർച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയൻസിന്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് 17,448 കോടിയായി. ദുർബലമായ റിഫൈനിംഗ് മാർജിനുകളും ഇന്ധന ക്രാക്കും ഉയർന്ന മൂല്യത്തകർച്ചയും മൂലം ജൂൺ പാദത്തിലെ അറ്റാദായത്തിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ 16,011 കോടി രൂപയിൽനിന്ന് അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.
Summary: Reliance Industries Ltd (RIL) reported an 11.5 percent increase in revenue to Rs 2.58 lakh crore in the fiscal first quarter from a year ago, bolstered by contributions across segments.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Industries: റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 % വരുമാന വളർച്ച
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement