Reliance Jio| റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4863 കോടി രൂപയുടെ ലാഭം
- Published by:Rajesh V
- news18-malayalam
Last Updated:
റിപ്പോർട്ട് ചെയ്ത പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം ഒരു വർഷം മുമ്പ് 21,995 കോടി രൂപയിൽ നിന്ന് 24,127 കോടി രൂപയായി ഉയർന്നു
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിലയൻസ് ജിയോ 4335 കോടി രൂപ അറ്റാദായം നേടിയിരുന്നു.
റിപ്പോർട്ട് ചെയ്ത പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം ഒരു വർഷം മുമ്പ് 21,995 കോടി രൂപയിൽ നിന്ന് 24,127 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജൂൺ പാദത്തിലെ 21,873 കോടി രൂപയിൽ നിന്ന് 9.9 ശതമാനം വർധിച്ച് 24,042 കോടി രൂപയായി. മുൻപാദത്തിലെ 23,394 കോടിയിൽ നിന്ന് 3.11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
advertisement
ഈ ത്രൈമാസത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, കടംവീട്ടൽ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (ഇബിഐടിഡിഎ) 12,210 കോടി രൂപയിൽ നിന്ന് 0.55 ശതമാനം വർധിച്ച് 12,278 കോടി രൂപയിലെത്തി. ഇബിഐടിഡിഎ മാർജിൻ 52.3 ശതമാനത്തിൽ സ്ഥിരത പുലർത്തി.
കമ്പനിയുടെ കടം-ഓഹരി അനുപാതം ഒരു വർഷം മുമ്പത്തെ 0.16 മടങ്ങിനെ അപേക്ഷിച്ച് 0.21 മടങ്ങ് ആയി. പ്രവർത്തന മാർജിൻ 26.2 ശതമാനത്തിൽ സ്ഥിരത പുലർത്തിയപ്പോൾ അറ്റാദായം 30 ബേസിസ് പോയിന്റ് വർധിച്ച് 17.2 ശതമാനമായി.
advertisement
English Summary: Jio Infocomm, the telecom division of Reliance Industries, on July 21 reported standalone net profit for the quarter ended June at Rs 4,863 crore, registering a growth of 12.17 percent year on year. Compared to previous quarter, it climbed 3.11 percent.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 21, 2023 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio| റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4863 കോടി രൂപയുടെ ലാഭം