സിബിൽ സ്‌കോറിൽ ഉപയോക്താക്കളെ ഭയപ്പെടുത്തരുത്; RBI നിയമങ്ങൾ മാറ്റി

Last Updated:

വ്യക്തികളുടെയും കമ്പനികളുടെയും ക്രെഡിറ്റ് വിവരങ്ങൾ പരിശോധിക്കുന്ന കമ്പനികളാണ് സിഐസി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബാങ്കുകൾ വായ്പ നൽകും മുമ്പ് ആദ്യം പരിശോധിക്കുക അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ ആയിരിക്കും. ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ മുൻകാല വായ്പകളെക്കുറിച്ചും തിരിച്ചടവ് എങ്ങനെയായിരുന്നു എന്നും ബാങ്കിന് വ്യക്തമായി അറിയാൻ സാധിക്കും. ഈ റെക്കോർഡിന്റെ അടിസ്ഥാനത്തിലായിരിക്കും ബാങ്ക് വായ്പ അനുവദിക്കുക.
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി ആറ് മാസത്തിനകം പുതിയ നിയമങ്ങൾ നിലവിൽ വരും. ക്രെഡിറ്റ് റെക്കോർഡ് പരിശോധിക്കേണ്ടി വരുന്ന സമയത്തെല്ലാം ബാങ്ക് അത് ഉപയോക്താവിനെയും അറിയിക്കണം. ബാങ്കുകളും മറ്റ് ഇതര ഫിനാൻസ് കമ്പനികളും ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോർ വിവരങ്ങൾ പരിശോധിക്കുമ്പോൾ മെസേജ് വഴിയോ ഇമെയിൽ അയച്ചോ ഉപഭോക്താക്കളെ ഈ വിവരം അറിയിക്കണമെന്ന് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളോട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. കൂടാതെ നിലവിലുള്ള ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ഉപയോക്താവ് സി ഐ സി യ്ക്ക് സമർപ്പിക്കുമ്പോഴും അവർക്ക് ഒരു സന്ദേശമോ ഇമെയിൽ ആയിട്ടോ അയയ്‌ക്കേണ്ടി വരും.
advertisement
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (സിഐസി)
രാജ്യത്തെ വ്യക്തികളുടെയും കമ്പനികളുടെയും ക്രെഡിറ്റ് വിവരങ്ങൾ പരിശോധിക്കുന്ന കമ്പനികളാണ് സിഐസി. ബാങ്കുകളും എൻബിഎഫ്‌സികളും നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കളുടെ ക്രെഡിറ്റ് യോഗ്യത സിഐസി പരിശോധിക്കുന്നു. മുൻകാല വായ്പാ ഇടപാടുകളുടെ ചരിത്രം പരിശോധിച്ചാണ് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറുകളും കമ്പനികളുടെ ക്രെഡിറ്റ് റാങ്കുകളും അവരുടെ വായ്പാ യോഗ്യതയും സിഐസി നിർണ്ണയിക്കുന്നത്.
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ അവർക്ക് ആകർഷകമായ നിരക്കിൽ വായ്പ ലഭിക്കും. മുൻകാല വായ്പകൾ തിരിച്ചടക്കുന്നതിൽ പിഴവ് വരുത്തിയാൽ ക്രെഡിറ്റ് സ്കോർ കുറയും. അവർക്ക് ബാങ്ക് വായ്പകളോ ക്രെഡിറ്റ് കാർഡോ ലഭിച്ചേക്കില്ല. എന്നാൽ ഉപയോക്താവിന് ലോൺ കിട്ടുമോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് ക്രെഡിറ്റ് സ്കോർ മാത്രമല്ല പരിശോധിക്കുന്നത്.
advertisement
ട്രാൻസ്യൂണിയൻ പ്രൈവറ്റ് ലിമിറ്റഡ്, ഇക്വിഫാക്സ് ഇന്ത്യ, സിആർഐഎഫ് ഹൈ മാർക്ക് എന്നിവ ഇന്ത്യയിലെ ചില പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ്. 300, 850 എന്നീ നമ്പറുകളുടെ ഇടയിലായിരിക്കും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ സ്‌കോറുകൾ നൽകുന്നത്. ഇതിൽ 700ന് മുകളിലുള്ള സ്കോറാണ് മികച്ച സ്കോർ ആയി കണക്കാക്കുന്നത്.‌
advertisement
ഉപഭോക്താവിന് ക്രെഡിറ്റ് സ്കോർ അറിയാനാകുമോ?
സിഐഎസിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അറിയാനാകും. ഇത് സംബന്ധിച്ച വിവരങ്ങൾ ആർ ബി ഐ എസ്ഐ എസ് ന് നൽകിയിട്ടുണ്ട്. കലണ്ടർ വർഷത്തിൽ ഒരിക്കൽ ഉപയോക്താവിന് ക്രെഡിറ്റ് സ്കോർ പരിശോധിക്കാവുന്നതാണ്. സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് (എഫ്‌എഫ്‌സി‌ആർ) ലേക്കുള്ള ലിങ്ക് സി‌ഐ‌സിയുടെ വെബ്‌സൈറ്റിൽ നൽകണമെന്നും അതുവഴി വ്യക്തികൾക്ക് അവരുടെ മുഴുവൻ ക്രെഡിറ്റ് റിപ്പോർട്ടും ലഭ്യമാക്കണമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
ഉപഭോക്താവിന് ക്രെഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ തിരുത്തുന്നതിന് അപേക്ഷിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബാങ്കുകളും എൻ‌ബി‌എഫ്‌സികളും വിവരങ്ങൾ തിരുത്തുന്നതിനുള്ള ഉപഭോക്താക്കളുടെ അഭ്യർത്ഥന നിരസിച്ചതിന്റെ കാരണം ഉപഭോക്താക്കളെ അറിയിക്കണമെന്ന് ആർ‌ബി‌ഐ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ മാത്രമേ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്കോർ റിപ്പോർട്ടിലെ പ്രശ്നങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിക്കൂവെന്നും ആർബിഐ നിർദേശിച്ചു.
advertisement
ക്രെഡിറ്റ് ഇൻഫർമേഷനെതിരെ രജിസ്റ്റർ ചെയ്ത പരാതികളുടെ വിശദാംശങ്ങൾ ക്രഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അവരുടെ വെബ്‌സൈറ്റിൽ വെളിപ്പെടുത്തണമെന്നും ആർബിഐ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
സിബിൽ സ്‌കോറിൽ ഉപയോക്താക്കളെ ഭയപ്പെടുത്തരുത്; RBI നിയമങ്ങൾ മാറ്റി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement