ഇ കോമിനും ഇൻസ്റ്റ ഇഎംഐ കാർഡിനും വിലക്ക്; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് തടയിട്ട് RBI
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡിജിറ്റൽ വായ്പകൾക്കായി പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് ഫിനാൻസിന്റെ വായ്പകൾക്ക് വിലക്കുമായി ആർബിഐ. ഇ കോം, ഇൻസ്റ്റ ഇഎംഐ കാർഡ് എന്നിവ വഴി നൽകുന്ന വായ്പകളാണ് ആർബിഐ വിലക്കിയത്. ഡിജിറ്റൽ വായ്പകൾക്കായി പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപറേഷനുകളുടെ ഓൺലൈൻ വഴിയുള്ള വായ്‌പ്പാ തട്ടിപ്പുകൾ തടയുന്നതുമായി ബന്ധപ്പെട്ടാണ് വിലക്ക്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇത് ആദ്യമായാണ് രാജ്യത്തെ തന്നെ ഏറ്റവും വിശ്വസ്ഥതയുള്ള ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന് മുകളിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡിജിറ്റൽ ലോണുകൾ നൽകുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് ആർബിഐ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതും, ഇ കോമും, ഇൻസ്റ്റ ഇഎംഐ യും വഴി നൽകുന്ന ലോണുകൾക്ക് വായ്പ്പാക്കാർക്ക് നൽകുന്ന സ്റ്റേറ്റ്മെന്റുകളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത് എന്ന് സെൻട്രൽ ബാങ്ക് പ്രതികരിച്ചു.
advertisement
വിലക്കെർപ്പെടുത്തിയ രണ്ട് ഉൽപ്പന്നങ്ങളും ബജാജ് ഫിനാൻസിന് എത്രത്തോളം ലാഭം നൽകുന്നതാണ് എന്ന വിവരങ്ങൾക്ക് വ്യക്തത വന്നിട്ടില്ല. ആർബിഐ യുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും രണ്ട് ഉൽപ്പന്നങ്ങൾക്കും വായ്പ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കീ ഫാക്ട് സ്റ്റേറ്റ്മെന്റ് (KFS) വീണ്ടും പരിശോധിക്കുമെന്നും ആർബിഐ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുമെന്നും ബജാജ് ഫിനാൻസ് അറിയിച്ചു.
ഈ വിലക്ക് കമ്പനിയുടെ പ്രവർത്തനത്തെയോ വിശ്വാസ്യതയെയോ ബാധിക്കില്ല എന്ന് ഉറപ്പുണ്ടെന്നും വിഷയത്തിൽ ഉടൻ തന്നെ പരിഹാരം കാണുമെന്നും ബജാജ് ഫിനാൻസ് കൂട്ടിച്ചേർത്തു. ഓൺലൈൻ വയ്പ്പാ തട്ടിപ്പുകൾക്കെതിരെ നടത്തി വരുന്ന നിയമ നടപടികളുടെ ഭാഗമായാണ് ആർബിഐയുടെ നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധമില്ലാത്ത മൊബൈൽ നമ്പറുമായി അക്കൗണ്ടുകളെ ബന്ധിപ്പിക്കുകയും തുടർന്ന് തങ്ങളുടെ ബോബ് വേർഡ് എന്ന അപ്ലിക്കേഷൻ വഴി ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്ന വാർത്ത പുറത്ത് വന്നതിന്റെ വെളിച്ചത്തിൽ കഴിഞ്ഞ മാസം അർബിഐ പുതിയ ഉപഭോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
advertisement
രണ്ട് വർഷത്തോളം തുടർച്ചയായി സിസ്റ്റത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാവായ എച്ച്ഡിഎഫ്സിയെ പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും പുതിയ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വിലക്കി 2020 ഡിസംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിലക്ക് 2021 ഓഗസ്റ്റിൽ നീക്കുകയും ചെയ്തിരുന്നു. സിസ്റ്റം തകരാറിനെ തുടർന്ന് മാസ്റ്റർ കാർഡ്, ഡൈനർ ക്ലബ്, അമേരിക്കൻ എക്സ്പ്രസ്സ്, പേടിഎം എന്നിവയ്ക്കും ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലിക്കാൻ കഴിയാതെ പോയ ആർബിഐ മാർഗ്ഗ നിർദ്ദേശങ്ങളിലെ കുറവുകൾ ബജാജ് പരിഹരിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
advertisement
” രണ്ട് ഉൽപ്പന്നങ്ങളുടെയും കീ ഫാക്ട് സ്റ്റേറ്റ്മെന്റ് തങ്ങൾ ആർബിഐക്ക് മുന്നിൽ അവതരിപ്പിക്കും. ആർബിഐയുടെ നിർദേശ പ്രകാരം തെറ്റുകൾ പരിഹരിക്കാനും കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും ഞങ്ങൾ തയ്യാറാണ്” ബജാജ് ഫിനാൻസ് പറഞ്ഞു. നിക്ഷേപകരിൽ നിന്നും 8,800 കോടി സമാഹരിച്ചതുമായി ബന്ധപ്പെട്ട് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് ഇഷ്യു ( QIP ) പരിഹരിച്ചതിനു പിന്നാലെയാണ് ബജാജിന് മുകളിൽ ആർബിഐയുടെ പുതിയ നിയന്ത്രണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇ കോമിനും ഇൻസ്റ്റ ഇഎംഐ കാർഡിനും വിലക്ക്; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് തടയിട്ട് RBI