advertisement

'ഒക്ടോബർ ഷോക്ക്'; ഓഹരി വിപണിയിൽ ആറാം ദിവസവും കനത്ത നഷ്ടം; സെൻസെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; തകർച്ചയ്ക്ക് കാരണം?

Last Updated:

ജൂൺ 28ന് ശേഷം ആദ്യമായി നിഫ്റ്റിയിൽ 18,900ന് താഴെയാണ് വ്യാപാരം നടന്നത്

News18
News18
ആഗോള വിപണികളിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ ആറാം ദിവസവും കനത്ത നഷ്ടം. ഇന്നലെ വിപണി നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 900 പോയിന്റ് താഴ്ന്ന് 63,200ലെത്തി. ജൂൺ 28ന് ശേഷം ആദ്യമായി നിഫ്റ്റിയിൽ 18,900ന് താഴെയാണ് വ്യാപാരം നടന്നത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം 5.78 ലക്ഷം കോടി കുറഞ്ഞ് 303.44 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്‌സിൽ ടെക് മഹീന്ദ്ര, എം ആൻഡ് എം എന്നീ ഓഹരികൾ 2.3 ശതമാനം വീതം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആക്‌സിസ് ബാങ്ക് ഒഴികെ മറ്റെല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടത്തിയത്.
advertisement
ആഗോള വിപണികളിലെ ഇടിവ് 
വരുമാനത്തിലെ ഇടിവിനെ തുടർന്ന് ആൽഫബെറ്റ് ഓഹരികൾ ഇടിഞ്ഞതും യുഎസ് ട്രഷറി യീൽഡ് ഉയർന്നതും പലിശനിരക്ക് കൂടുതൽ കാലം ഉയർന്ന് തന്നെ നിൽക്കുമോ ആശങ്ക വർധിപ്പിച്ചു. ഇതിനെ തുടർന്ന് ബുധനാഴ്ച യുഎസ് വിപണി ഇടിഞ്ഞിരുന്നു.
യുഎസ് വിപണിയിൽ മാത്രമല്ല മറ്റ് ഏഷ്യൻ വിപണികളിലും ഇടിവ് പ്രകടമായിരുന്നു. ചൈനയുടെ ബ്ലൂ ചിപ്പ് സൂചിക 0.51 ശതമാനവും ജപ്പാനിലെ നിക്കി 2 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ക്രൂഡ് ഓയിൽ വില
ബ്രെന്റ് ഓയിൽ വില ബുധനാഴ്ച ബാരലിന് 90 ഡോളറിന് മുകളിൽ ഉയർന്നു. ഗാസയിൽ  കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് ശേഷമായിരുന്നു വില വർധനവ്. എണ്ണ വില ഉയരുന്നത് ഇന്ത്യയെപ്പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ സംബന്ധിച്ച് പ്രതികൂലമാണ്.
advertisement
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 21 സെൻറ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 89.92 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 9 ശതമാനം ഇടിഞ്ഞ് ബാരലിന് 85.31 ഡോളറായി.
“യുഎസ് ബോണ്ട് യീൽഡ് ഉയർന്നതും ഇസ്രായേലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിപണികളെ ബാധിച്ചിട്ടുണ്ടെന്ന്“, സ്വസ്തിക ഇൻവെസ്റ്റ്‌മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു. വിപണിയിലെ ഇത്തരം ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപകർ സംയമനം പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും”മീണ കൂട്ടിച്ചേർത്തു,
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
'ഒക്ടോബർ ഷോക്ക്'; ഓഹരി വിപണിയിൽ ആറാം ദിവസവും കനത്ത നഷ്ടം; സെൻസെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; തകർച്ചയ്ക്ക് കാരണം?
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement