സെന്‍സെക്‌സ് 2025 ഡിസംബറോടെ 105000 കടക്കും; സാമ്പത്തിക മാന്ദ്യം ഭീഷണിയായി തുടരും: മോര്‍ഗന്‍ സ്റ്റാന്‍ലി
- Published by:Rajesh V
- news18-malayalam
Last Updated:
യുഎസിന്റെ നയങ്ങളും ആഗോള ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും വിപണികളുടെ തിരിച്ചുവരെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരു ആഗോള മാന്ദ്യത്തിന്റെയോ അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യമോ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്
ഈ വര്‍ഷം ഡിസംബറോടെ ബിഎസ്‌ഇ സെന്‍സെക്‌സ് 105000 പോയിന്റില്‍ എത്തുമെന്ന് അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെയും വിവിധ രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സ്ഥാനത്തുനിന്ന് 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
ഇന്ത്യന്‍ വിപണികള്‍ക്കുള്ള റിസ്‌ക്-റിവാര്‍ഡ് അനുകൂലമായി മാറുകയാണെന്നും 2025 ഡിസംബറോടെ സെന്‍സെക്‌സ് 93,000 പോയിന്റില്‍ എത്തുമെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന തലത്തില്‍ നിലവിലെ ലെവലില്‍ നിന്ന് ഏകദേശം 25 ശതമാനത്തോളം വര്‍ധനവ് വരുമിത്. എന്നാല്‍, മറുവശത്ത് 2025 ഡിസംബറോടെ സെന്‍സെക്‌സ് ആറ് ശതമാനം ഇടിഞ്ഞ് 70000ലേക്ക് എത്താനുള്ള സാധ്യതയും അവര്‍ പ്രവചിച്ചു.
ഉപാസന ചച്ര, ഷീല രതി, നയന്ത് പരേഖ്, ബാനി ഗംഭീര്‍ എന്നിവരുമായി ചേര്‍ന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ഇന്ത്യന്‍ ഗവേഷണ വിഭാഗം മേധാവിയും ഇന്ത്യാ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റുമായ റിധാം ദേശായിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
യുഎസിന്റെ നയങ്ങളും ആഗോള ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും വിപണികളുടെ തിരിച്ചുവരെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരു ആഗോള മാന്ദ്യത്തിന്റെയോ അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യമോ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം, 2025ല്‍ ഇന്ത്യന്‍ ഓഹരികള്‍ ഉയര്‍ന്ന നിലയിലെത്തും, ദേശായി പറഞ്ഞു. അതേസമയം, കോവിഡ് 19 പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഏറ്റവും ആകര്‍ഷകമായ മൂല്യനിര്‍ണയമാണിതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ കൂടുതലായി വിറ്റഴിക്കപ്പെടുമെന്നും അതുവഴി കൂടുതല്‍ ലാഭം കൊയ്യാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു പോര്‍ട്ട്ഫോളിയോ തന്ത്രമെന്ന നിലയില്‍ പ്രതിരോധങ്ങള്‍, സ്‌മോള്‍ ക്യാപ്‌സ്, മിഡ് ക്യാപ്‌സ്, ലാര്‍ജ് ക്യാപ്‌സ് സ്റ്റോക്കുകള്‍ എന്നിവയില്‍ മുന്നേറ്റമുണ്ടാകുമെന്ന് ദേശായി പറഞ്ഞു. ജൂബിലിയന്റ് ഫയര്‍വര്‍ക്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ട്രെന്‍ന്റ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ കമ്പനി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, അള്‍ട്രാടെക്ക് സിമെന്റ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള ഉപഭോക്തൃ വിപണിയായിരിക്കും ഇന്ത്യ. കൂടാതെ അത് ഒരു സുപ്രധാന ഊര്‍ജ പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്യും. ജിഡിപിയില്‍ ക്രെഡിറ്റ് ഉയരുകയും ജിഡിപിയില്‍ ഉത്പാദനം നേട്ടമുണ്ടാക്കുകയും ചെയ്യും.
പണപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെ വിലയെ ആശ്രയിച്ചിരിക്കും. ഇന്ന് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ മൃദുവാകുമെന്ന് കരുതുന്നു. തത്ഫലമായി 2026-27 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 4.3 ശതമാനമായിരിക്കുമെന്നും 2025 സാമ്പത്തികവര്‍ഷത്തില്‍ ഇത് 4.9 ശതമാനമായിരിക്കുമെന്നും മോര്‍ഗന്‍ സ്റ്റാൻലി പ്രതീഷിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 11, 2025 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സെന്‍സെക്‌സ് 2025 ഡിസംബറോടെ 105000 കടക്കും; സാമ്പത്തിക മാന്ദ്യം ഭീഷണിയായി തുടരും: മോര്‍ഗന്‍ സ്റ്റാന്‍ലി