• HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2023: അരിവാൾ രോഗം 2047 ഓടെ ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

Union Budget 2023: അരിവാൾ രോഗം 2047 ഓടെ ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ശ്രമിക്കും

  • Share this:

    ന്യൂഡൽഹി: 2047 ഓടെ അരിവിൾ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2023 ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം. പുതിയ പദ്ധതി പ്രകാരം ആദിവാസി മേഖലകളിലെ രോഗബാധിത പ്രദേശങ്ങളിൽ 40 വയസ്സ് വരെയുള്ള 70 ദശലക്ഷം ആളുകളെ പരിശോധിക്കും. രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ശ്രമിക്കും.

    Also Read- Budget 2023 LIVE Updates: സിഗററ്റുകൾക്ക് വില കൂടും; മൊബൈൽ ഫോണുകൾക്ക് വില കുറയും

    157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖയാക്കും. നഗരവികസനത്തിന് 10000 കോടി രൂപ പ്രഖ്യാപിച്ചു. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

    ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങും. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും. പിഎം ആവാസ് യോജനയ്ക്ക് 69000 കോടി അനുവദിച്ചു.

    Published by:Rajesh V
    First published: