തിരുവന്തപുരം: കൊച്ചി നഗരം 5ജി സേവന പരിധിയിൽ വന്നതിന് പിന്നാലെ തലസ്ഥാനവും 5G കണക്ടിലേക്ക്. അടുത്ത ആഴ്ചയോടെ തിരുവന്തപുരത്തും ജിയോ 5 ജി എത്തും. ജിയോക്ക് പുറമെ എയർടെല്ലും വി നെറ്റ്വർക്കും നഗരത്തിന്റെ പല ഭാഗത്തും 5 ജി ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞു. ജനുവരിയോടെ കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലേക്കും ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ തഹസീലുകളിലും താലൂക്കുകളിലും 5ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുമെന്നും ജിയോ അധികൃതർ അറിയിച്ചു.
5 ജി സാധ്യമാക്കു ന്ന അതിവേഗ ഡാറ്റാ കൈമാ റ്റം ജനജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്കന്‍ഡില്‍ ഒരു ജി.ബി വരെ വേഗം നല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. റിലയന്‍സ് ജിയോയുടെ 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ഇക്കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്.
മൊബൈലിൽ എങ്ങനെ 5ജി എടുക്കാം ?
ജിയോ സിമ്മിൽ പ്രവർത്തിക്കുന്ന 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ളവർക്ക് 5ജി സേവനം സ്വന്തമാക്കാം. നിങ്ങൾക്ക് 5ജി ലഭ്യമാണെങ്കിൽ ജിയോ തന്നെ ഇത് സംബന്ധിച്ച സന്ദേശം നിങ്ങൾ അയച്ചിരിക്കും. 5ജി സേവനം സ്വന്തമാക്കാൻ ഫോണിൽ മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യണം. തുടർന്ന് ജിയോ 5ജി വെൽകം ഓഫർ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
239 രൂപയുടെ റീചാർജിലോ അതിൽ കൂടുതൽ തുകയുടെ പ്ലാനിലോ മാത്രമേ 5ജി ലഭ്യമാവുകയുള്ളു. ഇത്രയെല്ലാം ചെയ്തിട്ടും 5ജി ലഭിക്കുന്നില്ലെങ്കിൽ ഫോണിലെ സെറ്റിംഗ്‌സ് മെനുവിൽ പോയി ‘നെറ്റ്വർക്ക് ആന്റ് ഇന്റർനെറ്റ്’ സേവനം ക്ലിക്ക് ചെയ്യുക. തുടർന്ന് സിം എന്ന ഓപ്ഷനിൽ പോയി പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പിൽ പോവുക. ഇങ്ങനെ 5ജി എനേബിൾ ചെയ്യാം.
ആദ്യഘട്ടത്തിൽ തികച്ചും സൗജന്യമായാണ് 5ജി സേവനം ലഭ്യമാക്കുന്നതെന്ന് റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് കെ.സി.നരേന്ദ്രൻ പറഞ്ഞു. 2023 ജനുവരിയോടെ കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നീ നഗരങ്ങളിലും ജിയോയുടെ 5ജി സേവനങ്ങൾ എത്തും. 2023 അവസാനത്തോടെ കേരളത്തിൽ ഉടനീളം 5ജി ലഭ്യമാകും.
നിലവിലുള്ള സേവനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനു പകരം സമാന്തരമായി സംവിധാനങ്ങൾ സ്ഥാപിച്ചാണ് 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതിനാലാണ് ജിയോ ട്രൂ 5ജി എന്നു വിളിക്കുന്നത്. ഇന്റർനെറ്റ് രംഗത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരായ ജിയോ കേരളത്തിൽ മാത്രം 16500 കോടി രൂപയാണ് മുടക്കിയിരുന്നത്. ഇപ്പോൾ 5ജി സേവനങ്ങൾക്കു മാത്രമായി 6000 കോടി രൂപ കൂടി മുതൽ മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.